സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു
തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) പ്രദീപ് കുമാറിന്റെയും (റിട്ട. അദ്ധ്യാപകന്‍ ആശ്രമം സ്‌കൂള്‍, വൈക്കം) രേഖയുടെയും (അദ്ധ്യാപിക, വിശ്വഭാരതി സ്‌കൂള്‍, കീഴൂര്‍) മകന്‍ ദേവദത്ത് (20) ആണ് മരിച്ചത്. റൊമാനിയയിലെ മള്‍ട്ടോവയില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. സുഹൃത്തിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് ദേവദത്ത് അപകടത്തില്‍പ്പെട്ടത്. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ദേവദത്തിന്റെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികള്‍ ആരംഭിക്കുക.