വികസന പദ്ധതികള്‍ക്ക് പിന്തുണ ; മോദിയെ കാണാന്‍ പിണറായി നാളെ ഡല്‍ഹിക്ക്
പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഡല്‍ഹിക്ക് പോകുന്നു. അതിവേഗ റെയില്‍ പദ്ധതി അടക്കം ഉള്ള സംസ്ഥാനത്തെ വികസനപദ്ധതികള്‍ക്ക് പിന്തുണ തേടാനാണ് സന്ദര്‍ശനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സഹകരണ മന്ത്രാലയം രൂപീകരിച്ചതില്‍ ഉള്‍പ്പെടെ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. സിക വൈറസ് ഭീക്ഷണിയും ചര്‍ച്ചിയിലെത്തും. രാജ്യത്ത് നിലവില്‍ മഹാരാഷ്ട്രയിലും,കേരളത്തിലുമാണ് ഏറ്റവുമധികം കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഇതായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. കേന്ദ്ര സംഘം നിലവില്‍ കേരളത്തിലുണ്ട്.