പഴനിയില്‍ മലയാളി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം തമിഴ്നാട് പൊലീസ് അന്വേഷിക്കും

പഴനിയില്‍ മലയാളി വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് കേസെടുത്തു.ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 19 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.കേരളത്തില്‍ നിന്നു പഴനിയില്‍ തീര്‍ഥാടനത്തിനു പോയ ദമ്പതികള്‍ക്കാണ് ദുരന്തം നേരിടേണ്ടി വന്നത്. ഭര്‍ത്താവിന്റെ കണ്‍മുന്‍പില്‍ വച്ച് ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒരു രാത്രി മുഴുവന്‍ പ്രതികള്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമ ഉള്‍പ്പെടെയുള്ളവരെ പിടികൂടേണ്ടതുണ്ട്.ഈയോരു സാഹചര്യത്തില്‍ അന്വേഷണ സംഘം മൂന്നായി പിരിഞ്ഞ് കേസ് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

കണ്ണൂര്‍, തലശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു കൂടാതെ കമ്മിഷ്ണറുടെ നേതൃത്വത്തില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി മെഡിക്കല്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. തമിഴ് നാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനക്കായി കണ്ണൂരിലേക്ക് എത്തുന്നുണ്ട്. പ്രതികളെ എത്രയും വേഗം പിടികൂടി ശക്തമായ നടപടി എടുക്കുമെന്നാണ് ദിണ്ഡിഗുല്‍ എസ്പി രാവള്ളി പ്രിയ അറിയിച്ചത്. നേരത്ത പഴനി പൊലീസിന് പരാതി നല്‍കിയപ്പോള്‍ അവഗണിക്കുന്ന തലത്തില്‍ മറുപടി ഉണ്ടായെന്ന പരാതി കുടുംബം ഉന്നയിച്ചിരുന്നു.