ആഡംബര കാറിന്റെ നികുതി വിവാദം ; വിജയ് വാഹനത്തിന് ലൈഫ് ടൈം ടാക്‌സ് അടച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്
ഇറക്കുമതി ചെയ്ത വാഹനത്തിന്റെ ആഡംബര നികുതിയടക്കുന്നതില്‍ വീഴ്ച വരുത്തിയതി എന്ന് കാണിച്ചു നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു നടന്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയാണ് കോടതി വിജയ്ക്ക് പിഴ ചുമത്തിയത്. വിജയ്ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.
സിനിമയിലെ സൂപ്പര്‍ ഹീറോ വെറും ‘റീല്‍ ഹീറോ’ ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധകര്‍ക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവില്‍ പറയുന്നു.എന്നാല്‍ കോടതിയുടെ ഇടപെടലിന് പിന്നില്‍ രാഷ്ട്രീയം ആണെന്നാണ് ഇപ്പോള്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാരണം വിജയ് തന്റെ കാറിനു ലൈഫ് ടൈം നികുതി അടച്ചിട്ടുണ്ട് എന്നും. 2012 ല്‍ ആണ് ഈ സംഭവങ്ങളുടെ തുടക്കം എന്നും ആരാധകര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വണ്ടികളുടെ നികുതി കുറയ്ക്കണമെന്ന് ആയിരുന്നു വിജയ് ആവശ്യപ്പെട്ടത്.