ജീവിക്കാന്‍ ഗതിയില്ല ; തിരുവനന്തപുരത്ത് വൃക്കയും കരളും വില്‍ക്കാന്‍ തയ്യാറായി വികലാംഗന്‍ ആയ വഴിയോര പാട്ടുകാരന്‍

കൊറോണ കാരണം ഏറ്റവും ബുദ്ധിമുട്ടിലായത് സാധാരണക്കാര്‍ ആണ്. ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ ലക്ഷകണക്കിന് ജീവനുകള്‍ ആണ് നമ്മുടെ കേരളത്തില്‍ നരകയാതന അനുഭവിക്കുന്നത്. സര്‍ക്കാര്‍ കിറ്റ് എന്ന ഒരു സൗജന്യത്തില്‍ തൂങ്ങി ജനങ്ങളുടെ മറ്റുള്ള ആവശ്യങ്ങള്‍ എല്ലാം കണ്ടില്ല എന്ന് നടിക്കുന്നു എങ്കിലും ബുദ്ധിമുട്ടില്‍ ആയത് ജനങ്ങള്‍ ആണ്. അത്തരത്തില്‍ ജീവിക്കാന്‍ വഴിയില്ലാതെ സ്വന്തം വൃക്കയും കരളും വില്‍ക്കാന്‍ തയ്യാറായി തെരുവില്‍ കഴിയുകയാണ് ഒരു വഴിയോര പാട്ടുകാരന്‍.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ആണ് സംഭവം. സാമൂഹിക പ്രവര്‍ത്തകനും ഭീം ആര്‍മി  ജില്ലാ പ്രസിഡന്റും ആയ  അനുരാജ് ആണ് തന്റെ ഫേസ്ബുക്കില്‍ ഈ വിവരം പോസ്റ്റ് ചെയ്തത്. വഴിയോരത്ത് പാട്ടു പാടി ജീവിതം മുന്നോട്ടു കൊണ്ട് പൊയ്‌ക്കൊണ്ടിരുന്ന വികലാംഗന്‍ കൂടിയായ വ്യക്തിക്കാണ് ഇപ്പോള്‍ ഈ അവസ്ഥ വന്നത്. സ്വന്തം മകന്‍ ജയിലില്‍ ആണ്. കിടക്കാന്‍ വീടില്ല . കൃത്യമായി ആഹാരവും ലഭിക്കുന്നില്ല. എന്നും പോസ്റ്റ് പറയുന്നു. സര്‍ക്കാരിന്റേ ഉള്‍പ്പെടെയുള്ള Careing Home കളില്‍ അന്വേഷിച്ചു എങ്കിലും കൊറോണ സഹചര്യത്തില്‍ അന്ന് ഒന്നും ശരിയായില്ല എന്നും പോസ്റ്റില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ മാത്രം അവസ്ഥ അല്ല ഇത്. ഇത്തരത്തിലുള്ള ലക്ഷകണക്കിന് കലാകാരന്മാരും വീടും കുടിയും ഇല്ലാത്തവരും കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ ജീവിച്ചു പോകുന്ന അവസ്ഥ അധികാരികള്‍ കണ്ടില്ല എന്ന് നടിക്കുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ഇന്ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ വച്ചു കണ്ട കാഴ്ച്ച…അദ്ദേഹം വഴിയോര പാട്ടുകാരന്‍ ആണ് . ഇപ്പോഴത്തെ അവസ്ഥയില്‍ ഒന്നും ഇല്ല. മകന്‍ ഏതോ കേസില്‍ പെട്ട് ജയിലില്‍ ആണ് ഇറക്കാന്‍ കാശ് വേണം കൈയ്യില്‍ കാശില്ല എന്നാല്‍ പിന്നെ ഈ ഒരു വഴിയേ ഞാന്‍ നോക്കിയിട്ട് കണ്ടുള്ളൂന്ന്. കഴിഞ്ഞ LockDown സമയത്ത് പുള്ളിക്ക് കിടക്കാന്‍ ഒരു സ്ഥലം വേണമെന്ന് സുഹൃത്ത് Bineesh MG വഴി അറിഞ്ഞ് ഞാന്‍ പോയി കണ്ടിരുന്നു .വീട് നഷ്ടമായി ഇപ്പോ കിടക്കാന്‍ ഒരിടമില്ല കൊറോണ സാഹചര്യത്തില്‍ ഭക്ഷണത്തിനും ബുദ്ധിമുട്ടാണെന്ന് പറഞ്ഞു ഏറ്റെടുക്കാന്‍ ഏതേലും Careing Home കാണുമോന്ന് അദ്ദേഹം ചോദിച്ചതനുസരിച്ച് സര്‍ക്കാരിന്റേ ഉള്‍പ്പെടെയുള്ള Careing Home കളില്‍ ഞാന്‍ അന്വേഷിച്ചു പക്ഷേ കൊറോണ സഹചര്യത്തില്‍ അന്ന് ഒന്നും ശരിയായില്ല. ഇപ്പോ നിവര്‍ത്തിയില്ലാതെ ഈ അവസ്ഥയില്‍ ഇങ്ങനൊരു ബോര്‍ഡും വെച്ച് നടക്കേണ്ട ഗതി വന്നു ഈ ചേട്ടന്…. ഈ കൊറോണ സാഹചര്യത്തിലെ ഓരോരുത്തരുടേയും അവസ്ഥയാണിത്…

ഫേസ്ബുക്ക് ലിങ്ക് :