പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദപരം : മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പ്രധാനമായ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും പ്രധാനമന്ത്രി നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീളമുള്ള കടല്‍ത്തീരമുള്ള കേരളം ആ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു.കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി നിര്‍ദേശിച്ച ഒരു കാര്യം ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാകാനായിരുന്നു. അത് കൃത്യമായി പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായി തന്നെ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അതോടൊപ്പം കേരളത്തില്‍ ജലഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എല്ലാ പിന്തുണയും അദ്ദേഹം നല്‍കി. കേരളത്തിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനമായി നില്‍ക്കുന്നത് കോവിഡ് വരാത്ത വലിയൊരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ട് എ്ന്നതാണ്. കോവിഡ് വന്നേക്കാന്‍ സാധ്യതയുള്ളവരാണ് അവര്‍.- മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വാക്സിന്‍ കേരളത്തില്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ മാസം 60 ലക്ഷം കോവിഡ് വാക്സിന്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ സുപ്രധാന വികസന പദ്ധതികള്‍ക്ക് അദ്ദേഹം പിന്തുണ വാഗ്ദനം ചെയ്തിട്ടുണ്ട്. പിന്തുണയും സഹായവും തേടിയാണ് അദ്ദേത്തെ കണ്ടത്. ഇതില്‍ സംസ്ഥാനത്തിന്റെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കിയെന്ന് മാത്രമല്ല, പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം നല്‍കി. പുതിയ സര്‍ക്കാര്‍ വന്ന ശേഷം പ്രധാനമന്ത്രിയെ കണാണാണ് ഡല്‍ഹിയില്‍ വന്നത്. കോവിഡ് സാഹചര്യമായത് കൊണ്ട് ഒന്നര വര്‍ഷമായ ഡില്‍ഹിയില്‍ വന്നിട്ട്. – മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വലിയ കടല്‍ത്തീരമാണല്ലോ, കപ്പല്‍ വഴിയുള്ള യാത്രസൗകര്യങ്ങള്‍ ഒരക്കാന്‍ പറ്റില്ലേയെന്ന് പ്രധാനമന്ത്രി ചോദിച്ചു. അഴീക്കല്‍- കൊച്ചി, കൊച്ചി- കൊല്ലം സര്‍വീസുകള്‍ ആരംഭിച്ച കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വരാണസി- കൊല്‍ക്കത്ത വരെയുള്ള റൂട്ടിന്റെ പ്രത്യേക അനുഭവവും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അതുപോലെുള്ള ഒട്ടേറെ ഫലപ്രദമായ ചര്‍ച്ച നടന്നു എന്നതാണ് കൂടിക്കാഴ്ചയുടെ പ്രത്യേകത.