എബ്രഹാമിന്റെ സന്തതികള്‍ക്ക് എല്ലാം കൂടി ഒരു ആരാധനാലയം
ഏബ്രഹാമിന്റെ പാരമ്പര്യത്തില്‍ വരുന്ന മുസ്ലിം, ക്രൈസ്തവ, ജൂത വിശ്വാസികളുടെ ആരാധനാലയങ്ങള്‍ ഒരു കുടക്കീഴില്‍. മതമൈത്രിയുടെ പ്രതീകമായ ഏബ്രഹാമിക് ഫാമിലി ഹൗസ് നിര്‍മാണം അബുദാബി സാദിയാത് ഐലന്‍ഡില്‍ പുരോഗമിക്കുകയാണ്. ഇമാം അല്‍ തായെബ് മോസ്‌ക്, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, മോസസ് ബിന്‍ മൈമൂന്‍ സിനഗോഗ് എന്നീ പേരുകളിലാണ് മസ്ജിദും ചര്‍ച്ചും സിനഗോഗും അറിയപ്പെടുക.
ആരാധനയ്ക്കു മാത്രമല്ല മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും ആശയങ്ങള്‍ കൈമാറാനും സംവാദത്തിനുമുള്ള വേദിയും ഇവിടെയുണ്ടാകും.നിര്‍മാണം 20 ശതമാനത്തിലേറെ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. മസ്ജിദിന്റെയും ചര്‍ച്ചിന്റെയും സിനഗോഗിന്റെയും നിര്‍മാണ പുരോഗതി കാണിക്കുന്ന ചിത്രവും അബുദാബി മീഡിയ ഓഫിസ് പുറത്തുവിട്ടു. മൂന്നു സമുദായത്തിലും തുല്യ പ്രാധാന്യം ഉള്ള വ്യക്തിത്വമാണ് ഏബ്രഹാമിന്റെത്. ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു കുടക്കീഴില്‍ ഇവ ഒരുങ്ങുന്നത്.