എസ്എസ്എല്‍സി തോറ്റവര്‍ക്കായി 2 ദിനം കൊടൈക്കനാലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്ത് മലയാളി

എസ്എസ്എല്‍സി ഫലം പുറത്തുവന്നതിന് പിന്നാലെ ജയിച്ചവരുടെയും ഫുള്‍ എ പ്ലസ് കിട്ടിയവരുടെയും പോസ്റ്റുകളും വാര്‍ത്തകളും ആണ് എല്ലായിടത്തും. റെക്കോര്‍ഡ് വിജയമാണ് ഇത്തവണ ഉണ്ടായത് . പരീക്ഷ എഴുതിയവരില്‍ 99.47 ശതമാനം പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. 53 ശതമാനം പേര്‍ ആണ് തോറ്റത്. തോറ്റവരെ ആരും തിരിഞ്ഞു നോക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ എസ്എസ്എല്‍സി തോറ്റവര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി മാടിവിളിക്കുകയാണ് ഒരു മലയാളി.

നിങ്ങള്‍ എസ്എസ്എല്‍സി തോറ്റവരാണോ, എങ്കില്‍ നിങ്ങളെ കൊടൈക്കനാലിലേക്ക് ക്ഷണിക്കുകയാണ്, നിങ്ങള്‍ക്കും കുടുംബത്തിനും രണ്ടു ദിവസം സൗജന്യമായി താമസിക്കാം. വരുമ്പോള്‍ തോറ്റു എന്ന് തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റ് കൂടി കയ്യില്‍ കരുതണം. കാരണം തോറ്റവര്‍ സൃഷ്ടിച്ച ലോകമാണിത്..’- ഇത് വല്ലാത്ത ഒരു ഓഫറാണെന്ന് പറയാതെ പറ്റില്ല. വിജയിച്ചവര്‍ക്ക് പിന്നാലെ എല്ലാവരും പായുമ്പോള്‍ ഇതിനിടയില്‍ തോറ്റുപോയവര്‍ക്കായി നില്‍ക്കുകയാണ് സുധി കൊടൈക്കനാല്‍ എന്ന വ്യക്തി. ഈ മാസം അവസാനം വരെയാണ് ഈ ഓഫര്‍. സുധിയുടെ ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായിരിക്കുകയാണ്.

ഹാമോക്ക് എന്ന പേരില്‍ ഹോംസ്റ്റേ ബിസിനസ് നടത്തുകയാണ് സുധി. കോഴിക്കോട് വടകര സ്വദേശിയായ സുധി കുടുംബത്തോടെ 15 വര്‍ഷമായി കൊടൈക്കനാലിലാണ്. ഹോം സ്റ്റേ കോട്ടേജുകളടക്കമുള്ള ബിസിനസാണ്. ഇത്തവണ കേരളത്തിന്റെ എസ് എസ് എല്‍ സി വിജയം കണ്ടതോടെയാണ് തോറ്റവര്‍ക്കൊപ്പമാണു നില്‍ക്കേണ്ടതെന്ന തോന്നലുണ്ടായത്. ”തോറ്റവരുടേതു കൂടിയാണല്ലോ ലോകം. ജയിച്ചവരുടെ ആഘോഷവും മാര്‍ക്ക് ലിസ്റ്റും മാത്രമല്ല ലോകം കാണേണ്ടത്. തോറ്റവരെയും നമ്മള്‍ ചേര്‍ത്തുപിടിക്കേണ്ടേ…”-സുധി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് :