ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

രാജ്യത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടാകില്ല. ചില സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ പ്രദേശിക ദേശീയ അവധി കൂടി പ്രമാണിച്ചാണ് ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തനം ഉണ്ടാകരാതിരക്കുന്നത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന അവധിയും കൂടി ചേരുമ്പോള്‍ ഈ മാസം ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടര്‍ പ്രകാരം ഏകദേശം 15 ദിവസമാണ് ബാങ്കുളുടെ പ്രവര്‍ത്തനം ഇല്ലാതിരുന്നത്. ബക്രീദ് പ്രമാണിച്ചാണ് കേരള സര്‍ക്കിളില്‍ വരുന്ന ബാങ്കുകള്‍ക്ക് അവധിയുള്ളത്. ജൂണ്‍ 20നാണ് തിരുവന്തപുരം, കൊച്ചി, കോഴിക്കോട് സര്‍ക്കിളിലെ ബാങ്കുകള്‍ അവധി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ജൂലൈ 21 ദേശീയ തലത്തില്‍ ബക്രീദിന്റെ അവധിയാണെങ്കില്‍ കേരള സര്‍ക്കിളിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

ഇന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്കാണ് അവധി. യു തിരോട്ട് സിങ് ദിനം ഖര്‍ച്ചി പൂജ എന്നീ പ്രദേശിക അവധിയെ തുടന്നാണ് ഇന്ന് ജൂലൈ 17ന് അഗര്‍ത്തല, ഷിലോങ് മേഖലയിലെ ബാങ്കുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. ഇന്നലെ ഡെറാഡൂണിലെ ബാങ്കുകള്‍ക്ക് ഹറേലാ പൂജയുമായി അനുബന്ധിച്ച് അവധി നല്‍കിയിരുന്നു. നാളെ ജൂലൈ 18 ഞായറാഴ്ച ആയതിനാല്‍ പൊതുഅവധിയാണ്. ഗാങ്‌ടോക്ക് മേഖലയില്‍ ബാങ്കുകള്‍ക്ക് ജൂലൈ 19 തിങ്കളാഴ്ച അവധിയാണ്. പ്രദേശികത ഉത്സവമായ തുങ്കാര്‍ ഷെച്ചുവിനെ തുടര്‍ന്നാണ് അവധി. കേരള സര്‍ക്കളിനൊപ്പം ജമ്മു, ശ്രീനഗര്‍ സര്‍ക്കിളിനും ജൂലൈ 20ന് ബക്രീദിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ദിവസം ജൂലൈ 21ന് ഈദ് അല്‍ അധായ്ക്ക് പൊതുഅവധിയാണ്. എന്നാല്‍ കേരളത്തിലെ ബാങ്കുകള്‍ ജൂലൈ 21ന് പ്രവര്‍ത്തിക്കുന്നതാണ്.