വിസ്മയ കേസിനു പിന്നാലെ സ്ത്രീധന പീഡന കേസില്‍ കോടതിയുടെ ശക്തമായ ഇടപെടല്‍: ഡോ. സിജോ രാജന്റെ കേസില്‍ ജാമ്യം നിരസിച്ച് കോടതി
കൊച്ചി: ഒരു കാലഘട്ടത്തിനുശേഷം കേരളത്തില്‍ ഒരിക്കല്‍ കൂടി സ്ത്രീധന പീഡനങ്ങളും തുടര്‍ മരണങ്ങളും ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ച സംഭവമായിരുന്നു വിസ്മയുടെ മരണം. സമൂഹത്തിന്റെ മനസാക്ഷി ഏറെ ചിന്തിപ്പിച്ച ഈ കേസില്‍ ഇപ്പോഴും നിയമനടപടികള്‍ കാര്യമായി തന്നെ പുരോഗമിക്കുകയും, മാധ്യമങ്ങള്‍ ഉള്‍പ്പെടയുള്ളവര്‍ വിഷയം കാര്യമായി തന്നെ ജനസമൂഹത്തിന്റെ അവതരിപ്പിച്ചു.
ഇതിനിടയില്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നിന്നും ഫയല്‍ ചെയ്ത യുവ ഡോക്ടര്‍ ദമ്പതിമാരുടെ കേസില്‍ ഭര്‍ത്താവായ യുവ ഡോക്ടരുടെ ജാമ്യ അപേക്ഷ തള്ളികൊണ്ട് കോടതി വിഷയത്തില്‍ ശക്തമായ താക്കിത് നല്‍കി. സാധാരണ കേസുകളില്‍ കോടതിയുടെ ഇടപെടല്‍ കൃത്യമായി ഉണ്ടെങ്കിലും വിഷയത്തിന്റെ വ്യാപ്തി സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം കൊണ്ടുവരണമെന്നും, സ്ത്രീധനം ആവശ്യപ്പെട്ടു സ്ത്രീകള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് ജസ്റ്റിസ് വി. ഷെര്‍സി വ്യക്തമാക്കി. കര്‍ശന നിയമങ്ങളൊക്കെ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ കൂടുന്നതില്‍ കോടതി ഉത്കണ്ഠ രേഖപ്പെടുത്തി. നിയമനടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സമൂഹത്തില്‍ വ്യാപകമാകുന്ന ഈ വിപത്ത് തടയുന്നതില്‍ സമൂഹ മനസാക്ഷി ഉണരണമെന്നു കോടതി ചൂണ്ടി കാണിച്ചു.
ഏഴു മാസം പ്രായമുള്ള വിവാഹ ബന്ധത്തില്‍ ഡോക്ടറായ ഭാര്യയുടെ പരാതിയിലാണ് ഡോക്ടറായ ഭര്‍ത്താവിന്റെ ജാമ്യം കോടതി തടഞ്ഞത്. വിവാഹത്തിന് മുന്‍പു തന്നെ വളരെ മാന്യമായ രീതിയില്‍ നല്ലൊരു തുകയും, കാറും, സ്വര്‍ണ്ണവറും ആവശ്യപ്പെട്ടു നടത്തിയ കല്യാണം, വിവാഹത്തിന് ശേഷം കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു പീഡനത്തിലേയ്ക്ക് എത്തുകയായിരുന്നു. കാറും 7 ലക്ഷം രൂപയും സമ്മാനം നല്‍കിയിരുന്നു. 2 ഏക്കര്‍ ഭൂമിയും മകളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തു നല്‍കി. എന്നാല്‍ സ്ഥിതി രൂക്ഷമാകുകയും ജീവന്‍ പോലും അപകടത്തില്‍ ആകുമെന്ന് മനസിലാക്കിയ ഡോക്ടര്‍ വീട്ടുകാരെ അറിയിക്കുകയും, കാര്യങ്ങള്‍ സംസാരിക്കാന്‍ എത്തിയ ഭാര്യവീട്ടുകാരെ യുവ ഡോക്ടറും കുടുംബവും കായികമായി നേരിടുകയായിരുന്നു. ഏപ്രില്‍ 14ന് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ് യുവതിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ ചികിത്സയിലാണ്
ഒന്നാം പ്രതി ഡോ. സിജോ രാജനും, കൂട്ടുപ്രതികളായ മാതാപിതാക്കളും, സഹോദരനും സമര്‍പ്പിച്ച അപേക്ഷയാണ് കോടതി ഒരുവിധത്തിലുള്ള ആനുകൂല്യവും നല്‍കാതെ തള്ളിയത്. റോഡ് ഫ്രണ്ടേജുള്ള 10 സെന്റ് സ്ഥലം ഭര്‍ത്താവിന്റെ പേരില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു പീഡിപ്പിച്ചുവെന്നാണു കേസ്. പരാതിക്കാരിയ്ക്കു വേണ്ടി ഹൈകോടതി അഭിഭാഷകരായ അഡ്വ. തോമസ് അനക്കല്ലുങ്കല്‍, അഡ്വ. മരിയ പോള്‍ എന്നിവര്‍ ഹാജരായി.