തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് വ്യാപനം രൂക്ഷം. കാമ്പസിലെ അറുപതു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എം ബി ബി എസ്, പി ജി ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ പത്തു രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ട് ബാച്ചുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരിശോധനയില്‍ അമ്പത് എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്കും പത്ത് പി ജി വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി, സര്‍ജറി തുടങ്ങി രണ്ടു വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച വിദ്യാര്‍ത്ഥികളില്‍ ഭൂരുഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ്. ശസ്ത്രക്രിയ വാര്‍ഡില്‍ കഴിഞ്ഞിരുന്ന രോഗികളില്‍ പത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ആശുപത്രിയുടെ പരിസരത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോഫീ ഹൗസിലെ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 13 ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. അണു നശീകരണത്തിന്റെ ഭാഗമായി കോഫീഹൗസ് അടച്ചു.