കൊറോണയ്ക്ക് പിന്നാലെ മങ്കി ബി വൈറസ് ; ചൈനയില്‍ ഒരു മരണം

കൊറോണയുടെ പിന്നാലെ ധാരാളം വൈറസുകള്‍ ആണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോളിതാ മങ്കി ബി എന്ന പുതിയ വൈറസ് ബാധിച്ചു ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നയാണ് ചൈനയില്‍. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 53 കാരനായ മൃഗഡോക്ടറാണ് രോഗം ബാധിച്ചു മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറുടെ മരണത്തെ വളരെയധികം ആശങ്കയോടെയാണ് ചൈനീസ് അധികൃതര്‍ കാണുന്നതെങ്കിലും ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ വന്ന ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലയെന്നാണ് ചൈനയുടെ വാദം.

കഴിഞ്ഞ മാര്‍ച്ചില്‍ ഈ വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ ചൈനയില്‍ മരണമടഞ്ഞിരുന്നു. ഈ കുരങ്ങുകളില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്.
രണ്ട് കുരങ്ങുകളുടെയും പോസ്റ്റ്മോര്‍ട്ടം ചെയ്തത് ഈ ഡോക്ടറാണ്. ഡോക്ടര്‍ക്ക് ആദ്യം ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെടും ശേഷം ശക്തമായ പനി ബാധിക്കുകയുമായിരുന്നു.