നാളെ മുതല്‍ സിനിമാ ചിത്രീകരണം ആരംഭിക്കും

സംസ്ഥാനത്ത് നാളെമുതല്‍ സിനിമ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനമായി. ചിത്രീകരണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കി.ലൊക്കേഷനില്‍ അകെ 50 പേര്‍ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂര്‍ മുന്‍പുള്ള കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമാ സംഘത്തിലുള്ളവര്‍ ലൊക്കേഷനില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ല. ലൊക്കേഷനിലെത്തുന്ന സന്ദര്‍ശകര്‍ക്കും കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ആര്‍ടിപിസിആര്‍ നടത്തുന്ന ഐസിഎംആര്‍ അംഗീകാരമുള്ള മൊബൈല്‍ ലാബുമായി പ്രൊഡ്യൂസര്‍ നേരിട്ട് കരാറില്‍ ഏര്‍പ്പെടേണ്ടതും ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസള്‍ട്ട് നിജസ്ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറിന്റേയും ഇ-മെയിലില്‍ ലഭ്യമാക്കണം. നേരത്തെ ഷൂട്ടിങ് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി എങ്കിലും മാര്‍ഗരേഖ പുറത്തു വിടാത്തത് കാരണം ഷൂട്ടിങ് ആരംഭിച്ചിരുന്നില്ല.