വൈറല്‍ ആകാന്‍ പന്ത്രണ്ട് വയസുള്ള മകനൊപ്പം ‘അശ്ലീല നൃത്തം ; അമ്മയ്ക്ക് എതിരെ കേസെടുത്തു ഡല്‍ഹി പോലീസ്

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ എന്തിനും തയ്യാറാകുന്ന ഒരു സമൂഹമാണ് ഇപ്പോള്‍ ഉള്ളത് എന്ന് പറയേണ്ടി വരും. ടിക് ടോക്ക് നിരോധിച്ചതിനു പിന്നാലെ രംഗത് വന്ന ഇന്‍സ്റ്റാഗ്രാം റീല്‍സ് ഇപ്പോള്‍ സമയം പോകാന്‍ ബഹുകേമം ആണ്. ഫോളോവേഴ്‌സിനെ കിട്ടാനും വീഡിയോയും ഫോട്ടോയും വൈറല്‍ ആക്കാനും ഇവര്‍ കാട്ടിക്കൂട്ടുന്നത് ചലപ്പോഴൊക്കെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്. സ്വന്തം മകനെ കൊണ്ട് നഗ്നമായ ശരീരത്തില്‍ ചിത്രം വരപ്പിച്ചു പണി കിട്ടിയ അമ്മയുടെ വാര്‍ത്ത നമ്മളെല്ലാം കണ്ടതാണ്. ഇപ്പോള്‍ സമാനമായ ഒരു വാര്‍ത്തയാണ് ഡല്‍ഹിയില്‍ നിന്നും കേള്‍ക്കുന്നത്.

പന്ത്രണ്ട് വയസുള്ള മകനൊപ്പം അശ്ലീല ചുവയുള്ള നൃത്തം ചെയ്ത അമ്മയ്ക്ക് എതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. വീഡിയോ കണ്ട ഡല്‍ഹി വനിതാ കമ്മീഷന്‍ കര്‍ശന നടപടിയ്ക്ക് ഉത്തരവിടുകയും, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ ഡല്‍ഹി സ്വദേശിയായ യുവതിയാണ് മകന്റെ ഒപ്പം അശ്ലീലമായ നൃത്ത വീഡിയോകള്‍ സ്ഥിരമായി പോസ്റ്റ് ചെയ്തു വന്നിരുന്നത്. ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ട് ഇവര്‍ക്ക്.

കുഞ്ഞ് മകനൊപ്പം ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇവര്‍ പുറത്തിറക്കിയത്. ഇത്ര ചെറുപ്പത്തില്‍ത്തന്നെ സ്വന്തം അമ്മ തന്നെ സ്ത്രീകളെ ഒരു വസ്തുവായി കാണാന്‍ കുഞ്ഞിനെ പഠിപ്പിക്കുന്നുവെന്നാണ് വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി വനിതാ കമ്മീഷന്‍ പ്രതികരിച്ചത്. ഇത്തരമൊരു വീഡിയോ നിര്‍മ്മിക്കുന്നതിലൂടെ കുട്ടിയുടെ ഉള്ളില്‍ തെറ്റായ ധാരണയാണ് വളര്‍ത്തുന്നതെന്നും ഇത് അമ്മ-മകന്‍ എന്ന പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു. വീഡിയോ ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.

യുവതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്, കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനെ കുറിച്ചും കുട്ടിയെ മാറ്റി താമസിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കണമെന്ന് നിര്‍ദേശിച്ചു. കുട്ടിയ്ക്ക് ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസിലാക്കി കൊടുക്കുകയും ഉപദേശിക്കുകയും ചെയ്യണമെന്ന് കമ്മീഷന്‍ പറയുന്നുണ്ട്. ഒരു വശത്ത് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ നല്ലൊരു വേദിയാകുമ്പോള്‍ മറുവശത്ത് ചില ആളുകള്‍ പ്രശസ്തി നേടുന്നതിന് വേണ്ടി ലജ്ജയുടെ പരിധി ലംഘിക്കുന്നുവെന്ന് കമ്മീഷന്‍ അധ്യക്ഷ ണ്‍ സ്വാതി മാലിവാള്‍ ചൂണ്ടിക്കാട്ടി.