ബഹിരാകാശത്തു പുതു ചരിത്രം എഴുതി ജെഫ് ബെസോസും സംഘവും
ലോകം കാത്തിരുന്ന യാത്ര സഫലമായി. ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി ജെഫ് ബെസോസും സംഘവും.ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിന്റെ (Blue Origin) ആദ്യ യാത്രയായിരുന്നു ഇത്. ആദ്യമായാണ് പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശത്തെത്തി തിരിച്ചെത്തുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനും ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികനും ഈ സംഘത്തിലായിരുന്നു. ടെക്‌സസിലെ മരുഭൂമിയില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. വെസ്റ്റ് ടെക്‌സസ് സ്‌പേസ്‌പോര്‍ട്ടിലെ ലോഞ്ചിങ് പാഡില്‍ നിന്നാണ് ബ്ലൂ ഒറിജന്‍ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്.
സീറോ ഗ്രാവിറ്റിയില്‍ മിനിറ്റുകളോളം തങ്ങിയ ശേഷമാണ് സംഘം തിരിച്ചെത്തിയത്. ഏഴ് മിനിറ്റ് 32 സെക്കന്‍ഡില്‍ ബൂസ്റ്റര്‍ റോക്കറ്റ് സുരക്ഷിതമായി ലാന്‍ഡിങ് പാഡിലേക്ക് തിരിച്ചെത്തി. എട്ട് മിനിറ്റ് 25 സെക്കന്‍ഡില്‍ ക്രൂ ക്യാപ്‌സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21 സെക്കന്‍ഡില്‍ ക്യാപ്‌സൂള്‍ നിലം തൊട്ടു. ലോകത്തെ രണ്ടാമത്തെ ബഹിരാകാശ വിനോദയാത്രയാണ് ലോക കോടീശ്വരനായ ജെഫ് ബെസോസിന്റെ നേതൃത്വത്തില്‍ ജൂലൈ 20ന് നടന്നത്. ആദ്യ യാത്രയുടെ റെക്കോര്‍ഡ് ജൂലൈ 11ന് ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗലാക്ടിക് കമ്പനി സ്വന്തമാക്കി.
Beautiful launch from West Texas this morning. #NSFirstHumanFlight pic.twitter.com/JUpRA7PHvv
— Blue Origin (@blueorigin) July 20, 2021