ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍
ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. 18 വയസില്‍ താഴെയുള്ളവര്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസിലെ ചര്‍ച്ചകളിലും കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് കമ്മീഷന്റെ നടപടി. ക്ലബ്ബ് ഹൗസ് കേന്ദ്രീകരിച്ചു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വലവീശി പിടിക്കാന്‍ ചില സംഘങ്ങള്‍ രംഗത് ഉണ്ട്. അതിനെതിരെ വ്യാപകമായ പരാതികള്‍ ആണ് ഇപ്പോള്‍ ഉയരുന്നത്.