കേരളത്തിലെ ആരോഗ്യ രംഗത്തെ പകല്‍ കൊള്ളക്കാര്‍
ട്രാന്‍സ് വുമണ്‍ അനന്യ കുമാരി അലക്‌സ് ന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കേരളത്തിലെ ആരോഗ്യ രംഗത്ത് കണ്ടു വരുന്ന സംഘടിതമായ പകല്‍ കൊള്ളയും ക്രൂരതയും വിളിച്ചു പറഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു. ബൈജു സ്വാമി എന്നയാളാണ് ആരും മറുപടി പറയേണ്ടതില്ലാത്ത മെഡിക്കല്‍ negligence നെ തുറന്നു കിട്ടിയിരിക്കുന്നത്. കണക്ക് എടുത്താല്‍ രാജ്യത്തു ആരോഗ്യ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിവ് ഉള്ള ജനത മലയാളി ആകും. അതുകൊണ്ടു തന്നെയാണ് മൂന്നരക്കോടി ജനങ്ങള്‍ ഉള്ള നാട്ടില്‍ ഫൈവ് സ്റ്റാര്‍ ഫെസിലിറ്റി ഉള്ള പ്രൈവറ്റ് ആശുപത്രികള്‍ തഴച്ചു വളരുന്നത്.
രോഗികള്‍ എന്ന സമൂഹം അസംഘടിതരായവരും ചികിത്സ നല്‍കുന്ന ഡോക്ടര്‍, ആശുപത്രി എന്നിവക്ക് അവര്‍ പറയുന്ന ബില്‍ നല്‍കി സേവനം വാങ്ങുന്ന ഉപഭോക്താക്കളുമാണ്. വ്യാജ ഡോക്ടര്‍ മുതല്‍ വ്യാജ മരുന്നുകള്‍ വരെയും പ്രയോഗിച്ച് രോഗികളെ ഊറ്റിഎടുത്ത് ജീവച്ഛവം ആക്കുന്ന വലിയൊരു കാര്‍ട്ടല്‍ ഈ രംഗത്തുണ്ട്. അശ്രദ്ധ, പരിഞ്ജനം കുറവ് , മെഡിക്കല്‍ രംഗത്തെ നൂതന കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യായ്ക ഇങ്ങനെ വിവിധ കാരണങ്ങളാല്‍ ചില സ്ഥലങ്ങളില്‍ എങ്കിലും രോഗികള്‍ ഇവരുടെ പിഴവുകള്‍ മനഃപൂര്‍വം ആണെങ്കിലും അല്ലെങ്കിലും തകര്‍ന്ന് പോകാറുണ്ട്. അതില്‍ ഫൈവ് സ്റ്റാര്‍ ആശുപത്രി മുതല്‍ ഇടുക്കിയിലെ തമിഴ് മേഖലയില്‍ വ്യാജ ക്ലിനികുകള്‍ വരെയുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ട്രാന്‍സ് വുമണ്‍ അനന്യ കുമാരി അലക്‌സ് ന്റെ ആത്മഹത്യ ആ സമൂഹത്തിന്റെ ദുരിതങ്ങളെക്കാള്‍ മറ്റൊരു ഗുരുതമായ പ്രശ്‌നത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അതാണ് ഇന്നത്തെ അവസ്ഥയില്‍ ആരും മറുപടി പറയേണ്ടതില്ലാത്ത മെഡിക്കല്‍ negligence.
രോഗികള്‍ എന്ന സമൂഹം അസംഘടിതരായവരും ചികിത്സ നല്‍കുന്ന ഡോക്ടര്‍, ആശുപത്രി എന്നിവക്ക് അവര്‍ പറയുന്ന ബില്‍ നല്‍കി സേവനം വാങ്ങുന്ന ഉപഭോക്താക്കളുമാണ്. വ്യാജ ഡോക്ടര്‍ മുതല്‍ വ്യാജ മരുന്നുകള്‍ വരെയും പ്രയോഗിച്ച് രോഗികളെ ഊറ്റിഎടുത്ത് ജീവച്ഛവം ആക്കുന്ന വലിയൊരു കാര്‍ട്ടല്‍ ഈ രംഗത്തുണ്ട്. അശ്രദ്ധ, പരിഞ്ജനം കുറവ് , മെഡിക്കല്‍ രംഗത്തെ നൂതന കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യായ്ക ഇങ്ങനെ വിവിധ കാരണങ്ങളാല്‍ ചില സ്ഥലങ്ങളില്‍ എങ്കിലും രോഗികള്‍ ഇവരുടെ പിഴവുകള്‍ മനഃപൂര്‍വം ആണെങ്കിലും അല്ലെങ്കിലും തകര്‍ന്ന് പോകാറുണ്ട്. അതില്‍ ഫൈവ് സ്റ്റാര്‍ ആശുപത്രി മുതല്‍ ഇടുക്കിയിലെ തമിഴ് മേഖലയില്‍ വ്യാജ ക്ലിനികുകള്‍ വരെയുണ്ട്.
ഡോക്ടര്‍ ദൈവം ആകാം അല്ലായിരിക്കാം. അതൊക്കെ ഓരോരുത്തരുടെ അഭിപ്രായം പോലെ. പക്ഷേ അത്യന്തികമായി ഭീമമായ ബില്‍ കൊടുക്കുന്ന ഒരു ഉപഭോക്താവിന് കുറ്റമറ്റ ചികിത്സ എന്ന സേവനം കൊടുക്കുന്ന പ്രൊഫെഷണല്‍ കൂടിയാണ്. അതില്‍ വരുന്ന പിഴവുകള്‍ ചോദ്യം ചെയ്യാനോ അര്‍ഹമായ നഷ്ടപരിഹാരം കിട്ടാനോ ഇപ്പോള്‍ ജീവിതം തന്നെ നശിച്ചു പോയ രോഗികള്‍ക്ക് പരാതി പറയാന്‍ പോലുമൊരു സംവിധാനം ഇല്ല.
ഒരുദാഹരണം പറയാം. കോട്ടയത്തെ ഒരു പ്രോമിസിങ് രാഷ്ട്രീയ നേതാവായിരുന്ന സജി ഒലിക്കര ഇങ്ങനെ മെഡിക്കല്‍ നെഗലിജിന്‍സ് മൂലം കാല്‍ നഷ്ടമായി വീല്‍ ചെയറില്‍ ആയ വ്യക്തി ആണ്. വലതു കാല്‍ ഒടിഞ്ഞതിന് ഇടത് കാല്‍ പ്ലാസ്റ്റര്‍ ഇട്ടത് നേരിട്ട് അറിയാം. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍.
ഏറ്റവും രസകരമായ കാര്യം ചികിത്സ പിഴവ് മൂലമുള്ള കംപ്ലിക്കേഷന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ സെറ്റില്‍ ചെയ്യില്ല എന്നതാണ്. എങ്കില്‍ പോലും പിഴവ് വരുത്തിയ ആശുപത്രിയും ഡോക്ടറും പോറല്‍ പോലുമേല്‍ക്കാതെ മുന്നോട്ട് പോകും. വിദേശത്ത് ഇങ്ങനെ മെഡിക്കല്‍ നെഗലിജിന്‍സ് മൂലം ഉണ്ടാകുന്ന പ്രശ്‌നം നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. അത് കൊണ്ട് ആണ് ബില്‍ കൂടുന്നത് എന്നാണ് ഇവരുടെ ന്യായീകരണം. വിദേശത്ത് ഉള്ള ചികിത്സ അവിടത്തെ സാമ്പത്തിക സാമൂഹ്യ ചുറ്റുപാട് കൂടി കണക്കിലെടുത്തു വേണം താരതമ്യം ചെയ്യാന്‍. അങ്ങനെ നോക്കിയാല്‍ ഇവിടെ ഇപ്പോള്‍ തന്നെ ചികിത്സ ചിലവുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ആണ്. പക്ഷേ അവിടെ രോഗിക്ക് കിട്ടുന്ന നഷ്ട പരിഹാരം ഇല്ല താനും.
ഡോക്ടര്‍മാര്‍ വിദേശത്ത് അവരുടെ റിസ്‌ക് കുറക്കാന്‍ ഇന്‍ഷുറന്‍സ് എടുക്കും. ആശുപത്രിയില്‍ അവരുടെ റിസ്‌ക് അവരും കവര്‍ ചെയ്യും. ഇന്‍ഷുറന്‍സ് കമ്പനികള്‍ ആശുപത്രിയെ റേറ്റ് ചെയ്യും. എല്ലാത്തിനും മീതെ സര്‍ക്കാര്‍ മികച്ച സേവനം ഉറപ്പാക്കും.
ഇവിടെ കള്ള് വിറ്റ് കള്ളപ്പണം ഉണ്ടാക്കിയവനും ഡോക്ടറുടെ മകന്‍ ആണെങ്കിലും ഒരു തേങ്ങയും അറിയാത്തവനെ ഉക്രൈനില്‍ വിട്ട് എംബിബിസ് എടുത്തിട്ട് ചികില്‍സിക്കാന്‍ ഇരുത്തിയും നാട്ടുകാരുടെ ചോര ഊറ്റുന്ന കുറേ ആശുപത്രികള്‍ ആഡംബര ഹോട്ടല്‍ തോറ്റു പോകുന്ന കെട്ടിടത്തിനുള്ളില്‍ അറവ് ശാല നടത്തുകയാണ്. ആരും ചോദിക്കാനുമില്ല, ആര്‍ക്കും ആരോടും ഉത്തരവാദിത്തവുമില്ല. പോയാല്‍ രോഗിക്കും കുടുംബത്തിനും പോകും.
ഈ രംഗത്ത് അത്യാവശ്യം വേണ്ടത് ഒരു ഇന്‍ഡിപെന്‍ഡന്റ് റെഗുലേറ്റര്‍ ആണ്. അവിടെ രോഗികളുടെ പ്രശ്‌നം ഫയല്‍ ചെയ്തു നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നതും അല്‍ഗുല്‍ത് ആശുപത്രികളെയും ഡോക്ടര്‍മാരെയും റേറ്റിംഗ് നടത്തി രോഗികള്‍ക്ക് കൃത്യമായി സപ്പോര്‍ട്ട് കൊടുക്കുന്ന സിസ്റ്റം ഉണ്ടാകണം.
അടിക്കുറിപ്പ് – ഡോക്ടര്‍ സുഹൃത്തുക്കള്‍ ഇത് ഒറ്റപ്പെട്ട സംഭവം എന്ന് പറയരുത്. ഇത് അങ്ങനെ തള്ളാന്‍ ആകില്ല. നാട്ടിലെ പൊതു അഭിപ്രായം ആണ് ഞാന്‍ പറഞ്ഞത്. നൂറ് രൂപയുടെ ബിരിയാണി വാങ്ങി റേറ്റിംഗ് നടത്താവുന്ന ലോകത്താണ് നാം ജീവിക്കുന്നത്. അപ്പോള്‍ 10 ലക്ഷത്തിന്റെ ബില്‍ അടച്ചിട്ട് കട്ടിലില്‍ ബാക്കി ജീവിതം ആയവരുടെ അവകാശം സംരക്ഷിക്കപ്പെടണം.
പോസ്റ്റ് ലിങ്ക് :