ആത്മഹത്യ ചെയ്ത അനന്യയുടെ പങ്കാളിയും ജീവനൊടുക്കി
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായിരുന്ന അനന്യ കുമാരി അലക്‌സിന്റെ പങ്കാളിയും ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ജിജു(32) എന്നയാളാണ് അത്മഹത്യ ചെയ്തത്. തൈക്കൂടത്തെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. അനന്യയുടെ മരണത്തില്‍ മനംനൊന്താണ് ലിജു ജീവനൊടുക്കിയതെന്നാണ് വിവരം. തിരുവനന്തപുരം ജഗതി ആറ്റുവരമ്പില്‍ ടിസി 16/991 സെല്‍വരാജിന്റെ മകനാണ് ജിജു. തിരുവനന്തപുരത്ത് നേരത്തെ ബ്യൂട്ടി പാര്‍ലര്‍ നടത്തി വരികയായിരുന്നു. നാലു മാസം മുമ്പാണ് ഇയാള്‍ കൊച്ചിയിലേക്ക് വന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇയാള്‍ അനന്യ കുമാരി അലക്‌സിനൊപ്പം ഇടപ്പള്ളിയിലെ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. അനന്യയെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടതും ജിജു ആയിരുന്നു. അനന്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ജിജു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ ്ദുരൂഹസാഹചര്യത്തില്‍ മരണം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി കൊച്ചിയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അനന്യ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതിനിടെയാണ് അനന്യയുടെ പങ്കാളിയും ജീവനൊടുക്കിയത്. അനന്യയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് സുഹൃത്തിന്റെ വീട്ടിലെത്തിയത്. രാവിലെ വീട്ടിലുണ്ടായിരുന്നവര്‍ പുറത്ത് സാധനം വാങ്ങാന്‍ പോയ സമയത്താണ് ജിജു ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ജിജു. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളിയും മരിച്ചതോടെ സമഗ്രമായ ്അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.