ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം ; ഓസ്ട്രേലിയയില്‍ ജനം തെരുവിലിറങ്ങി

ഓസ്ട്രേലിയയില്‍ ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം. സിഡ്നിയില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മെല്‍ബണിലും ബ്രിസ്ബണിലും പ്രതിഷേധം ഉണ്ടായി. സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ് സിഡ്നിയില്‍ ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധക്കാരില്‍ 57 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കൊവിഡ് ഡെല്‍റ്റ വകഭേദം അതിവേഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണ കാരണം കഴിഞ്ഞ നാലാഴ്ചയായി സിഡ്നി നഗരം അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ കൊവിഡ് കേസുകളില്‍ കുറവ് ഉണ്ടായിട്ടുമില്ല. റോഡുകള്‍ തടഞ്ഞാണ് സിഡ്നിയില്‍ പ്രതിഷേധം അരങ്ങേറിയത്. ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറുമുണ്ടായി.

ഡെല്‍റ്റ വകഭേദം മൂലം പടര്‍ന്ന് പിടിക്കുന്ന കോവിഡ് രോഗബാധ പിടിച്ച് നിര്‍ത്താന്‍ ഒരു മാസമായി നീണ്ട് നില്‍ക്കുന്ന ലോക്ഡൗണിന് സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഇതിനെ തുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സ് കൂടുതല്‍ കോവിഡ് വാക്സിനും കൂടുതല്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ എത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച സിഡ്നിയില്‍ 136 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോട് കൂടി ആകെ കോവിഡ് കേസുകളുടെ എണ്ണം 1782 ആയി ഉയര്‍ന്നു. ഓസ്ട്രേലിയയില്‍ അതിരൂക്ഷമായി ആണ് ഇപ്പോള്‍ കോവിഡ് രോഗബാധ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ആളുകളും ലോക്ഡൗണിലാണ്. ഏകദേശം 25 മില്യണ്‍ ആളുകള്‍ന ഇപ്പോള്‍ ലോക്ഡൗണില്‍ കഴിയുന്നത്. ഓസ്ട്രേലിയിലെ ആകെ ജനസംഖ്യയുടെ 12 ശതമാനം ആളുകള്‍ മാത്രമേ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളിയ്. ഫൈസര്‍ വാക്സിന്റെ ലഭ്യത കുറവും, അസ്ട്രസെനേക്ക വാക്സിനുകളോടുള്ള വിശ്വാസ കുറവുമാണ് ഇതിന് കാരണം. കൂടുതല്‍ ഫൈസര്‍ വാക്സിന്‍ എത്തിക്കണമെന്നാണ് അധികൃതരുടെ ആവശ്യം.