ടോക്കിയോ 2020 ; മീരാബായി ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍
ജപ്പാനില്‍ ആരംഭിച്ച ടോക്കിയോ ഒളിമ്പിക്‌സ് 2020 ഇന്ത്യക്ക് ആദ്യ മെഡല്‍. വെയ്റ്റ്‌ലിഫ്റ്റിങില്‍ 49 കിലോ വിഭാഗത്തില്‍ മീരാബായി ചാനു വെള്ളി സ്വന്തമാക്കി. ചൈനയ്ക്കാണ് സ്വര്‍ണം. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ചാനുവിന്റെ പ്രകടനാണ് വെള്ളി നേട്ടത്തിന് അര്‍ഹയാക്കിയത്. ഇന്തോനേഷ്യയ്ക്കാണ് വെങ്കലം. ചാനു 115 കിലോ വരെയാണ് ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ഉയര്‍ത്തിയത്. ഭാരോദ്വഹനത്തില്‍ കര്‍ണ്ണം മലേശ്വരിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം മെഡല്‍ നേടുന്നത്. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമാണ് ഇന്നത്തേത്. സ്‌നാച്ചില്‍ 87 കിലോയാണ് മിരബായി ഉയര്‍ത്തിയത്. 2000ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം 21 വര്‍ഷം കഴിഞ്ഞ് ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം വെയ്റ്റ്‌ലിഫ്റ്റിങില്‍ മെഡല്‍ സ്വന്തമാക്കുന്നത്. മല്ലേശ്വരി അന്ന് വെങ്കലമാണ് ഉയര്‍ത്തിയത്.
രണ്ടാമത്തെ ശ്രമിത്തില്‍ ലോക റിക്കോര്‍ഡിനൊപ്പമായിരുന്നു ചാനുവിന്റെ പ്രകടനം. എന്നാല്‍ 116 കിലോ ഉയര്‍ത്തി ചൈനീസ് താരം ചാനുവിനെ മറികടന്നു. മൂന്നാം ശ്രമിത്തില്‍ 117 കിലോ ഉയര്‍ത്താന്‍ ശ്രമിക്കവെ പ്രതിക്ഷിച്ച ഫലം ജെര്‍ക്ക് ലിഫ്റ്റ് ചെയ്യാന്‍ ചാനുവിനെ സാധിച്ചില്ല. തുടര്‍ന്ന് താരത്തിന് വെള്ളി കൊണ്ട് തൃപ്തി പെടേണ്ടി വന്നു. 21 വര്‍ഷത്തിനു ശേഷമാണു ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം. 2014 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ചാനുവിന്റെ സാന്നിധ്യമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ചാനു മെഡല്‍ നേടി ശ്രദ്ധ നേടി. കായിക രംഗത്ത് ഇതിനകം നല്‍കിയ സംഭാവന പരിഗണിച്ച് 26കാരിയയാ ചാനുവിന് രാജ്യം രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം നല്‍കി. 2018ലാണ് പുരസ്‌കാരം ലഭിച്ചത്. പത്മശ്രീ നല്‍കിയും രാജ്യം ചാനുവിനെ ആദരിച്ചിട്ടുണ്ട്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു ചാനു വെള്ളി മെഡല്‍ നേടിയത്. 2017ലായിരുന്നു ചാനുവിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. ലോക വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ചാനു അന്ന് ചരിത്രം സൃഷ്ടിച്ചത്.