വാഹനാപകടം ; തമിഴ് സിനിമാ താരം യാഷികാ ആനന്ദിന് ഗുരുതര പരിക്ക് ; ഒരു മരണം
പ്രമുഖ തമിഴ് യുവ താരം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍ നടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു.അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി വള്ളിചെട്ടി ഭവാനിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മഹാബലിപുരം ഈസ്റ്റ് കോസ്റ്റ് റോഡിലായിലരുന്നു അപകടം. യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്.
കാര്‍ മഹാബലിപുരത്തെത്തിയപ്പോള്‍ നിയന്ത്രണം വിടുകയും റോഡിലെ മീഡിയനില്‍ ഇടിക്കുകയുമായിരുന്നു. നാല് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. യാഷിക തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അപകട വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ നടിയുടെ പിതാവ് ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലെത്തി. കാവലായി വേണ്ടാം എന്ന സിനിമയിലൂടെയാണ് യാഷിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കാര്‍ത്തിക്ക് നരേനിന്റെ ത്രില്ലര്‍ സിനിമ ധ്രുവങ്ങള്‍ പതിനാറിലൂടെയാണ് യാഷിക ശ്രദ്ധിക്കപ്പെട്ടത്. ഇരുട്ടു അറയില്‍ മുരട്ടു കുത്ത്, സോംബി എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കമല്‍ ഹാസന്‍ അവതാരകനായി എത്തിയ ജനപ്രിയ റിയാലിറ്റി ഷോയായ ബിബ് ബോസ് രണ്ടാം സീസണില്‍ യാഷികയും പങ്കെടുത്തിരുന്നു. അഞ്ചാം സ്ഥാനമാണ് യാഷിക സ്വന്തമാക്കിയത്. സിനിമിയില്‍ എസ് ജെ സൂര്യയുടെ നായികയായി വേഷമിട്ട കടമയൈ സെയ് എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. മഹാബലിപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.