ക്രിക്കറ്റ് പന്ത് എടുക്കാന്‍ മാലിന്യ ടാങ്കിലിറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു
നോയിഡ സെക്ടര്‍ ആറിലാണ് അപകടം ഉണ്ടായത്. ക്രിക്കറ്റ് കളിക്കിടെ മാലിന്യടാങ്കില്‍ വീണ പന്ത് എടുക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ആണ് മരിച്ചത്. ഗുസന്ദീപ് (22), വിശാല്‍ ശ്രീവാസ്തവ (27) എന്നിവരാണ് മരിച്ചത്. ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. രുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കളിക്കിടെ പന്ത് എടുക്കാനായി നാലുപേരും ടാങ്കില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ ഇവരെ വിലക്കിയിരുന്നെങ്കിലും യുവാക്കള്‍ ചെവിക്കൊണ്ടിരുന്നില്ല. ടാങ്കില്‍ ഇറങ്ങി ബോധം പോയ ഇവരെ കൂടെ ഉള്ളവരും നാട്ടുകാരും ചേര്‍ന്ന് നാലുപേരെയും പുറത്തെടുത്ത് ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. മരിച്ച രണ്ടുപേരും നോയിഡ നിവാസികളാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി.