ഭാര്യയുടെ കാമുകന്റെ ജനനേന്ദ്രിയത്തില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു പക വീട്ടി ഭര്‍ത്താവ് ; സംഭവം തിരുവല്ലത്ത്

ഭാര്യയുടെ കാമുകനെ യുവാവ് എയര്‍ ഗണ്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ വെടിവെച്ചു. വെടിവെപ്പില്‍ പരിക്കേറ്റ നാല്പത്തഞ്ചുകാരനായ കാമുകന്‍ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ നാണക്കേട് ഓര്‍ത്ത് ആക്രമണത്തില്‍ തനിക്ക് വെടിയേറ്റു എന്നതും ഇയാള്‍ നിഷേധിച്ചു. വെടിയേറ്റ ആളിന് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല. ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം വടവാതൂര്‍ സ്വദേശിയാണ് സംഭവത്തിലെ സ്ത്രീയുടെ ഭര്‍ത്താവ്. കുറച്ചു കാലമായി നാല്‍പതുകാരിയായ സ്ത്രീയും കാമുകനും ഒരുമിച്ച് ആണ് താമസം. എന്നാല്‍ സംഭവ ദിവസം ചെങ്ങന്നൂരിലെ വീട്ടില്‍ രാവിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എന്ന പേരില്‍ എത്തിയ ഭര്‍ത്താവ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.

ചര്‍ച്ചയ്ക്കിടെ ഇവിടെവെച്ച് യുവതിയുടെ ഭര്‍ത്താവും കാമുകനും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കുതര്‍ക്കത്തിനിടെയാണ് പൊടുന്നനെ എയര്‍ ഗണ്‍ ഉപയോഗിച്ച് യുവാവ് ഭാര്യയുടെ കാമുകനു നേരെ വെടിയുതിര്‍ത്തത്. ഇയാളുടെ തുടകള്‍ക്കിടയിലൂടെ വെടിയുണ്ട കടന്നുപോയി. വെടിയേറ്റതോടെ ഇയാള്‍ നിലത്തു മറിഞ്ഞു വീണു. ഈ സമയം യുവതിയുടെ ഭര്‍ത്താവ് അവിടെനിന്ന് ഓടിരക്ഷപെട്ടു. യുവതിയും ഭര്‍ത്താവും ഏറെക്കാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വിവാഹമോചനത്തിന് കേസ് നില നില്‍ക്കുകയാണ്. ഇതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒ.പി.യില്‍ ചികിത്സ തേടിയ കാമുകന്‍ പുറമേ പരിക്ക് ഇല്ലാത്തതിനാല്‍ തിരിച്ചുപോയി എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം വേദന അനുഭവപ്പെട്ടതിനാല്‍ വൈകീട്ട് വീണ്ടും തിരികെ ആശുപത്രിയിലേക്ക് വന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളെ വിദഗ്ധ പരിശോധനയ്ക്കായി നിരീക്ഷണത്തില്‍ ആക്കിയ ശേഷം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വിവരങ്ങള്‍ തിരക്കിയതോടെ ഇയാള്‍ വീണ്ടും ഡിസ്ചാര്‍ജ് തേടി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.