കേരളം കോവിഡ് മരണനിരക്ക് മറച്ചു വെച്ചോ ? ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പില്‍ 16,170; വിവരാവകാശ മറുപടിയില്‍ 23,486
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കില്‍ വന്‍ വൈരുധ്യമെന്ന് പ്രതിപക്ഷം. മരണ നിരക്കിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ കോവിഡ് മരണങ്ങള്‍ 23,486. എന്നാല്‍ ആരോഗ്യ വകുപ്പ് ഇന്നലെ നല്‍കിയ പത്രകുറിപ്പ് പ്രകാരം മരണം 16170 മാത്രം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, വിവരാവകാശ നിയമപ്രകാരം ഈ മാസം 23 ന് നല്‍കിയ മറുപടിയാണിത്. ആരോഗ്യ വകുപ്പിന്റെ ഇന്നലെ വരെയുള്ള കണക്ക് എടുത്താലും 7316 മരണങ്ങളുടെ വ്യത്യാസമാണുള്ളത്. പ്രതിപക്ഷ നേതാവാണ് കണക്ക് സഭയില്‍ അവതരിപ്പിച്ചത്.
പിന്നാലെ കണക്ക് പുറത്തുവിട്ടു. മരണസംഖ്യ ഉയര്‍ന്നു നില്‍ക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പുറത്തുവിട്ട കണക്കിലും പല മരണങ്ങളും ഇല്ല എന്നതും ശ്രദ്ധേയമാണ്. 2020 മാര്‍ച്ചിലാണ് തിരുവനന്തപുരം ജില്ലയിലെ ആദ്യ കോവിഡ് മരണം പോത്തന്‍കോട് റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ ആ മാസം ഒരു മരണവും തിരുവന്തപുരത്ത് സംഭവിച്ചിട്ടില്ല എന്നാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കണക്കില്‍ പറയുന്നത്. സംസ്ഥാനം മരണ നിരക്ക് മറച്ചു വെച്ചു എന്നുള്ള ആരോപണത്തിന് ശക്തി പകരുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍.