രമ്യാ ഹരിദാസ് വിവാദം ; കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും വധഭീഷണി
രമ്യാ ഹരിദാസ് വിഷയത്തില്‍ കെ.പി.സി.സി അംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പാളയം പ്രദീപിനും കുടുംബത്തിനും നേരെ വധഭീഷണി. പുറത്തിറങ്ങിക്കളിച്ചാല്‍ നീ ഉണ്ടാവില്ലെന്നാണ് ഭീഷണി. രമ്യ ഹരിദാസ് എം.പിയെയും വി.ടി ബല്‍റാമിനെയും അധിക്ഷേപിക്കുന്നതായിരുന്നു ഫോണ്‍കോള്‍. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഹോട്ടലില്‍ നടന്ന സംഭവവികാസങ്ങളുടെ തുടര്‍ച്ചയായാണ് ഫോണ്‍ വിളിയെന്നാണ് സൂചന. സംഭവത്തില്‍ പാലക്കാട് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണംതുടങ്ങി.
കൊവിഡ് മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസ് എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മ്യ ഹരിദാസ്, വി. ടി ബല്‍റാം, റിയാസ് മുക്കോളി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോട്ടലില്‍ കയറിയത് പാഴ്സലിന് വേണ്ടിയെന്നാണ് നേതാക്കളുടെ വിശദീകരണം. മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്ന് എംപി പറഞ്ഞു. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി.
‘കാലിന് പരുക്കുള്ളതിനാലാണ് മഴ ഉള്ള സ്ഥലത്തിരിക്കാതെ ഹോട്ടലിലെ ചേട്ടന്‍ ഉള്ളിലേക്ക് കസേരയിട്ട് തന്നത്. അവിടെ പാഴ്സല്‍ പറഞ്ഞിരിക്കുന്ന സമയത്താണ് ഒരു പയ്യന്‍ വന്നത്. എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി. കടക്കാരനോടും തട്ടിക്കേറി. ഹോട്ടലിലെ ചേട്ടനും കാലിന് പരുക്കുള്ളതിനാലാണ് ഉള്ളില്‍ കയറിയതെന്ന് പറഞ്ഞിരുന്നു.