പ്ലസ് ടുവിനും റെക്കോര്‍ഡ് വിജയം
സംസ്ഥാനത്ത് എസ്എസ്എല്‍സിക്ക് പിന്നാലെ പ്ലസ് ടുവിനും റെക്കോര്‍ഡ് വിജയം. പരീക്ഷ എഴുതിയ 87.94 ശതമാനം കുട്ടികളും ഇത്തവണ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷാഫലം പ്രഖ്യാപിച്ചത്. മുഴുവന്‍ മാര്‍ക്ക് നേടിയവരുടെയും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 85.13 ആയിരുന്നു. 373788 പേര്‍ പ്ലസ് ടു പരീക്ഷ എഴുതിയതില്‍ 3 23802 പേര്‍ വിജയിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം എറണാകുളം ജില്ലയിലും(91.11%) കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിലുമാണ്(82.53%). 48383 പേരാണ് ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
കഴിഞ്ഞ വര്‍ഷം 18510 പേര്‍ക്കായിരുന്നു എ പ്ലസ്. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കും ഈ മാസം 31 വരെ അപേക്ഷിക്കാം. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 47721 പേര്‍ ഓപ്പണ്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയപ്പോള്‍ 25292 പേര്‍ വിജയിച്ചു. 53 ശതമാനമാണ് ഓപ്പണ്‍ സ്‌കൂളിന്റെ വിജയം. വി.എച്ച്.എസ്.സിയില്‍ 80.36 ആണ് വിജയ ശതമാനം. സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 1,58,380 പേരില്‍ 1,34,655 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. അതായത് 85.02 ശതമാനം വിജയം. എയ്ഡഡ് സ്‌കൂളില്‍ പരീക്ഷയെഴുതിയ 1,91,843 പേര്‍ പരീക്ഷയെഴുതിയതില്‍ യോഗ്യത നേടിയത് 1,73,361 പേര്‍ യോഗ്യത നേടി. അതായത് 90.37 ശതമാനം വിജയം.
അണ്‍എയ്ഡഡ് മേഖലയില്‍ പരീക്ഷയെഴുതിയ 23,358 പേര്‍ പരീക്ഷയെഴുതിയതില്‍ 20,479 പേര്‍ യോഗ്യത നേടി. 87.67 ശതമാനം വിജയം. സ്‌പെഷല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 207 പേരും ജയിച്ചതോടെ 100 ശതമാനം വിജയമാണ് കൈവരിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും 4,46,471 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 136 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 48,383 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയില്‍ – 91.11%. കുറവ് വിജയശതമാനം കുറവ് പത്തനംതിട്ട ജില്ലയില്‍- 82.53%.