അമേരിക്കയിലെ അലാസ്‌കന്‍ ഉപദ്വീപില്‍ ഭൂചലനം ; സുനാമി മുന്നറിയിപ്പ്
അലാസ്‌കന്‍ ദ്വീപില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 91 കിലോമീറ്ററോളം വ്യാപിച്ച ഭൂചലനമാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് അലാസ്‌കയിലും അലാസ്‌കന്‍ ദ്വീപിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില തീരങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒക്ടോബറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനലം ഉണ്ടായപ്പോള്‍ അലാസ്‌കന്‍ തീരങ്ങളില്‍ സുനാമി അടിച്ചിരുന്നു. ഇതിനു മുന്‍പ് 1964ല്‍ റിക്ടര്‍ സ്‌കെയിലില്‍ 9.2 രേഖപ്പെടുത്തിയ ഭൂചലനം അലാസ്‌കയില്‍ ഉണ്ടായിട്ടുണ്ട്.