മരം മുറി ഉത്തരവിലെ നിയമോപദേശവും ന്യായീകരിച്ച് മുഖ്യമന്ത്രി
സര്‍ക്കാരിന് എതിരെ ഉയരുന്ന ആരോപണങ്ങള്‍ ന്യായീകരിക്കുക എന്നതാണ് ഇപ്പോള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ മുഖ്യ തൊഴില്‍ എന്ന് തോന്നുന്ന നിലയിലാണ് കാര്യങ്ങള്‍. ശിവന് കുട്ടിയുടെ രാജി ആവശ്യ ന്യായീകരണത്തിനു പിന്നാലെ മരം മുറി ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഉത്തരവിറക്കുന്നതിന് നിയയമ ഉപദേശം ആവശ്യമില്ലന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതുപോലെ മരം മുറി ഉത്തരവിലെ നിയമോപദേശത്തില്‍ ആശയക്കുഴപ്പമില്ലെന്ന് നിയമമന്ത്രി പി രാജീവും നിയമസഭയെ അറിയിച്ചു. ഉത്തരവിറക്കിയപ്പോള്‍ നിയമോപദേശം തേടിയിട്ടില്ല. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആദ്യ സര്‍ക്കുലര്‍ റദ്ദ് ചെയ്യുന്നതിനുള്ള ഉത്തരവിലാണ് നിയമവകുപ്പിനോട് അഭിപ്രായം ചോദിച്ചിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.