പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ ഉത്തരവ്
കോവിഡ് പശ്ചാത്തലത്തില്‍ റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിയിപ്പിനെ വിപരീതമായി പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ ഉത്തരവ്.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് നാലിന് കാലാവധി തീരുന്ന പട്ടികയാണ് സെപ്റ്റംബര്‍ 29 വരെ നീട്ടിയിരിക്കുന്നത്. നിയമവശം പരിശോധിച്ച് ഉത്തരവില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പിഎസ്‌സി പ്രതികരിച്ചിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശുപാര്‍ശയെയും കോവിഡ് ബാധിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കാലാവധി നീട്ടണം എന്നാണ് റാങ്ക് ലിസ്റ്റില്‍ പേര് വന്നവര്‍ ആവശ്യപ്പെട്ടിരുന്നത്.