സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു ; വിജയ ശതമാനം 99.37
സി. ബി. എസ്. ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ 99.37 ശതമാനം പേര്‍ വിജയിച്ചു. 12.96 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.13 ശതമാനം ആണ്‍കുട്ടികള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ പെണ്‍കുട്ടികളില്‍ വിജയ ശതമാനം 99.67 ആണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറു മേനി വിജയം കൈവരിച്ചു. മാര്‍ക്ക് രേഖപ്പെടുത്താതെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ഔദ്യോഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. https://www.cbse.gov.in , https://cbseresults.nic.in എന്നീ സൈറ്റുകളില്‍ ഫലമറിയാം.
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍ അറിയുന്നതിന് സംവിധാനം സി. ബി. എസ്. ഇ ഒരുക്കിയിട്ടുണ്ട്. സി. ബി. എസ്. ഇ. റോള്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാന്‍ കഴിയൂ. https://cbseresults.nic.in/ അല്ലെങ്കില്‍ https://www.cbse.gov.in/ ഈ വെബ്‌സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തു വിദ്യാര്‍ഥികളുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പര്‍ അറിയാനാകും. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.