പഞ്ചാബില്‍ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച തുറക്കും എന്ന് സര്‍ക്കാര്‍

ഓഗസ്റ്റ് 2 മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും തുറക്കുമെന്നു പഞ്ചാബ് സര്‍ക്കാര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് എല്ലാ സ്‌കൂളുകളിലും എല്ലാ ക്ലാസ്സുകളും പുനഃരാരംഭിക്കാനാണ് തീരുമാനം. പുതുതായി 49 കൊവിഡ് കേസുകളാണ് പഞ്ചാബില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.

599,053 ആണു സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം. ജലന്ധര്‍, ഫെറോസ്പുര്‍, ലുധിയാന ജില്ലകളില്‍നിന്നാണു കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊറോണയെ പിടിച്ചു കെട്ടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ്. അതേസമയം രാജ്യത്തു കേസുകളുടെ എണ്ണം വീണ്ടും നാല്പതിനായിരത്തിനു മുകളില്‍ ആയി. അതേസമയം കേസുകളില്‍ പകുതിയും കേരളത്തില്‍ ആണ്.