ചൈനയിലും ജപ്പാനിലും വീണ്ടും കോവിഡ് ; കണ്ടെത്തിയത് ഡെല്‍റ്റ വകഭേദം
ചൈനയിലും ഓസ്ട്രലിയയിലും ജപ്പാനിലും വീണ്ടും കോവിഡ് വ്യാപനം. ഡെല്‍റ്റ വകഭേദമാണ് ഇവിടെ കണ്ടെത്തിയത്. ഇത് മൂലം ഓസ്ട്രേലിയയിലും ചൈനയിലും വിവിധ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചിരുന്നു. ചൈനയില്‍ വീണ്ടും രോഗം പടര്‍ന്ന് പിടിക്കുകയാണ് . ശനിയാഴ്ച 2 പ്രദേശങ്ങളില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു. ഫുജിയാന്‍ പ്രവിശ്യ ചോങ്കിങ് എന്നിവങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നാങ്‌നിങ് പ്രവിശ്യയിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
നാങ്‌നിങ് പ്രവിശ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 9 ശുചീകരണ തൊഴിലാളികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ പിന്നാലെ 200 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബീജിംഗ്, ചോങ്കിംഗ് എന്നിവിടങ്ങളിലും മറ്റ് അഞ്ച് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതെ സമയം കോവിഡ് ഡെല്‍റ്റ വകഭേദം മൂലമുള്ള രോഗബാധയെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ മൂന്നാമത്തെ വലിയ രാജ്യമായ ബ്രിസ്‌ബേനിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് രോഗബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയോടെയാണ് ബ്രിസ്‌ബേനില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതുപോലെ ജപ്പാനിലും കൊറോണ വ്യാപനം രൂക്ഷമാവുകയാണ്. ഒളിമ്പിക്‌സ് നടക്കുന്ന ടോക്കിയോ അടക്കം ആറു നഗരങ്ങളില്‍ ലോക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം.