സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ; കൊവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള കേന്ദ്ര ധനസഹായത്തിനു അപേക്ഷിക്കാതെ കേരളം
കൊവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് കേരളത്തിൽ നിന്നും ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ അറിയിച്ചു .ഡീന്‍ കുര്യോക്കോസ് എംപി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണ് ഇത്തരത്തില്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നത് എന്നും അദ്ദേഹം പറയുന്നു. കൊവിഡ് മൂലം അച്ഛനും അമ്മയും മരിച്ച് അനാഥരായ കുട്ടികള്‍ക്കാണ് പിഎം കെയേര്‍സ് ഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നത്. അനാഥരായ ഓരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നല്‍കുക.18 വയസ് വരെ പ്രതിമാസം സ്റ്റൈപ്പന്‍ഡും, 23 വയസുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്‌കീമില്‍ ലഭ്യമാകും.
കണക്കനുസരിച്ച് ഒമ്പത് കുട്ടികള്‍ക്കാണ് കേരളത്തില്‍ കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായത്. ഇതിനായി 1135.84 ലക്ഷം കേരളത്തിന് നീക്കിവച്ചെങ്കിലും ഇതുവരെ കേരളത്തില്‍ നിന്ന് ധനസഹായത്തിനായി ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സ്മൃതി ഇറാനി അറിയിച്ചതായി ഡീന്‍ കുര്യോക്കോസ് അറിയിച്ചു. അനാഥരായ കുട്ടികള്‍ക്കുള്ള കേന്ദ്ര സഹായത്തിന് അര്‍ഹരായ ഒട്ടേറെ കുട്ടികള്‍ കേരളത്തില്‍ ഉണ്ടെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ആനുകൂല്യങ്ങള്‍ അര്‍ഹമായ കൈകളില്‍ എത്താത്ത സാഹചര്യമാണുള്ളത്.പി.എം കെയേഴ്‌സ് സ്‌കീമില്‍ നിന്ന് കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള സഹായത്തിനായി കേരളത്തില്‍ നിന്നും ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കിയത്.