പിഎസ്സി റാങ്ക്ലിസ്റ്റ് കാലാവധി നീട്ടില്ല എന്നുറച്ചു പിണറായി
പിഎസ്സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റാങ്ക്ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം നടത്തും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിലവില്‍ റാങ്ക്ലിസ്റ്റ് നീട്ടാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാങ്ക്ലിസ്റ്റ് വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ എംഎല്‍എല്‍ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകായിരുന്നു മുഖ്യമന്ത്രി.
സാധാരണ ഗതിയില്‍ ഒരു വര്‍ഷമാണ് റാങ്ക്ലിസ്റ്റ് കാലാവധി. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്ക്. ആഗസ്റ്റ് നാലിന് അവസാനിക്കുന്ന എല്ലാ റാങ്ക്ലിസ്റ്റുകള്‍ക്കും മൂന്നു വര്‍ഷം കാലാവധി കഴിഞ്ഞിട്ടുണ്ട്. നിയമന നിരോധനം ഉണ്ടെങ്കിലേ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ നീട്ടാന്‍ കഴിയൂ. സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ല. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. പ്രമോഷന്‍ നടക്കാത്തത് കണ്ടെത്തി നടപടി സ്വീകരിക്കും. എല്ലാ ഒഴിവുകളും കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ട്. നിയമനങ്ങള്‍ പരമാവധി പിഎസ്സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയം-മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനത്തിന് കോപ്പ് കൂട്ടുകയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പിഎസ്സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കരുത്. കരുവന്നൂര്‍ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക് കമ്മീഷനെ തരംതാഴ്ത്തരുത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ എന്തിനാണ് പിഎസ്സി അപ്പീല്‍ പോയത്? അതിന് എന്തിനാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളോട് പ്രതികാര നടപടി എടുക്കുകയാണ്. സര്‍ക്കാരിന് പിടിവാശിയാണെന്നും ഷാഫി ആരോപിച്ചു.
എന്നാല്‍ ഒരു റാങ്ക്ലിസ്റ്റ് മാത്രമായി നീട്ടാന്‍ കഴിയില്ല എന്നാണ് മുഖ്യമന്ത്രി പ്പറയുന്നത്. എല്‍ജിഎസ് ലിസ്റ്റില്‍നിന്ന് 6,984 നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ വികാരത്തോടൊപ്പമാണ് സര്‍ക്കാറുള്ളത്. വനിതാ കോണ്‍സ്റ്റബിള്‍ സേനയില്‍ പടിപടിയായി 15 ശതമാനമാക്കി ഉയര്‍ത്തും. അതിനര്‍ത്ഥം ബംഗളൂരുവിലെ അവസാനത്തെയാള്‍ക്കടക്കം ജോലി ലഭിക്കുന്നതുവരെ ലിസ്റ്റ് നീട്ടുമെന്നല്ല. ഏത് റാങ്ക്ലിസ്റ്റും കാലാവധി തീരുമ്പോള്‍ അവസാനിക്കും. റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നിയമനം നല്‍കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.