ഭക്ഷ്യ കിറ്റ് കുടിശിക ലഭിച്ചില്ല ; സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ പട്ടിണി സമരത്തിലേക്ക്

ഭക്ഷ്യകിറ്റ് വിതരണം ചെയ്തതില്‍ കുടിശ്ശിക ലഭിക്കാത്ത പശ്ചാത്തലാത്തില്‍ സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ പട്ടിണി സമരത്തിലേക്ക്. പത്ത് മാസത്തെ കുടിശ്ശികയാണ് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്. റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയിലാണെന്നും പ്രശനം പരിഹരിക്കാന്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്നും ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ അറിയിച്ചു. കിറ്റ് വിതരണത്തില്‍ 45 കോടി കുടിശ്ശികയായി കിട്ടാനുണ്ട്. ഓണത്തിന് പട്ടിണി സമരം നടത്തും. എന്നാല്‍ കടയടച്ച് സമരം നടത്തില്ല. പരിഹാരമായില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓണത്തിന് പട്ടിണി സമരം സൂചനാ സമരമാണെന്നും പരിഹാരമായില്ലെങ്കില്‍ കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.