സംസ്ഥനത്തെ ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ മാറ്റി ; കടകള്‍ എല്ലാ ദിവസവും തുറക്കും
മാസങ്ങളായി സംസ്ഥാനത്ത് തുടര്‍ന്ന് വരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനം. ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി. ശനിയാഴ്ചയിലെ ലോക്ഡൗണ്‍ ഒഴിവാക്കും. വാരാന്ത്യ ലോക്ഡൗണ്‍ ഇനി ഞായറാഴ്ച മാത്രമായിരിക്കും. തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ ദിവസവും കടകള്‍ തുറക്കും. ഒരാഴ്ചയിലെ രോഗികളുടെ എണ്ണം നോക്കിയാണ് ഇനി മേഖല നിശ്ചയിക്കുക. ആയിരത്തില്‍ എത്ര പേരാണ് രോഗികള്‍ എന്ന അടിസ്ഥാനത്തിലായിരിക്കും രോഗവ്യാപനം കണക്കാക്കുക.
കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കുറവുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാവും. പുതിയ നിയന്ത്രണങ്ങള്‍ അടുത്ത ആഴ്ച മുതല്‍ നിലവില്‍ വരും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം ഇപ്പോള്‍ കേരളത്തിലാണ്. പല സമയങ്ങളിലായി കര്‍ശന നടപടികള്‍ സ്വീകരിച്ചെങ്കിലും അവയില്‍ ചില മാറ്റങ്ങള്‍ വരുത്തുവാനാണ് കോവിഡ് അവലേകന യോഗത്തിലൂടെ തീരുമാനിക്കുന്നത്. ചീഫ് സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് ദിവസത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ വെട്ടിച്ചുരുക്കി ഞായറാഴ്ച മാത്രമാക്കും എന്നാണ്. മറ്റു ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും, പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കാനും ഉളള അനുമതിയും ശുപാര്‍ശയില്‍ പറയുന്നു. എങ്കിലും എത്ര മണിക്കൂര്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം എന്നതില്‍ വ്യക്തതയില്ല.
കൂടാതെ ടിപിആര്‍ അടിസ്ഥാനമാക്കി മേഖലകള്‍ തിരിക്കുന്നത് ഒഴിവാക്കി രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വഴി നിയന്ത്രണങ്ങള്‍ കൊണ്ട് വരാനും ശുപാര്‍ശയില്‍ പറയുന്നു. കോവിഡ് വ്യാപനം കുറയ്ക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എല്ലാം പരാജയമായിരുന്നു എന്ന് സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരുന്നു. കൂടാതെ ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ആണ് പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.