ആ ഈശോ അല്ല ഈ ഈശോ, സിനിമയുടെ ടാഗ് ലൈന്‍ ഇനി ഇല്ല
ഈശോ ‘നോട്ട് ഫ്രം ബൈബിള്‍’ ടാഗ് ലൈന്‍ ഇനിയില്ല. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരിനൊപ്പം ഉണ്ടായിരുന്ന ടാഗ് ലൈന്‍ ഏറെ വിവാദമായതിനെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ മാറ്റുവാന്‍ തീരുമാനിച്ചു. ഇത് നാദിര്‍ഷാ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. പി.സി. ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ ഇത്തരത്തില്‍ മതപര്‍ദ്ദക്കിടവരുത്തുന്ന തരത്തില്‍ സിനിമയ്ക്ക് പേര് നല്‍കിയതിനെ അതിനിശിദ്ധമായി വിമര്‍ശിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് സിനിമയുടെ പേരിലെ ടാഗ് ലൈന്‍ മാറ്റുവാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഈശോ എന്ന പേരിനൊപ്പം ‘ബൈബിളില്‍ നിന്നല്ല’ എന്നെഴുതി വിശ്വാസ സമൂഹത്തെ അവഹേളിക്കുന്നതരത്തില്‍ സിനിമ പുറത്തിറങ്ങാന്‍ കഴിയില്ല എന്ന് പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ സിനിമയുടെ ടാഗ്ലൈന്‍ മാറ്റുന്നതായി നാദിര്‍ഷ ഔദ്യോഗികമായി അറിയിച്ചത്. പിന്നീട് സിനിമയുടെ മോഷന്‍ പോസ്റ്ററില്‍ ടാഗ് ലൈന്‍ മാറ്റി അവതരിപ്പിക്കുകയൂം ചെയ്തു.