സപ്ലൈകോ ഗോഡൗണിലെ പഴകിയ അരി വൃത്തിയാക്കി സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ ശ്രമം
കൊട്ടാരക്കര : സപ്ലൈകോ ഗോഡൗണില്‍ പഴകിയ അരി വിതരണം ചെയ്യാന്‍ ശ്രമമെന്ന് പരാതി. 2,000 ചാക്ക് അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങള്‍ക്ക് നല്‍കാനായിരുന്നു ശ്രമമെന്നാണ് ആരോപണം. 2017ല്‍ എത്തിയ അരിയാണ് പുഴുവരിച്ച നിലയില്‍ ചാക്കുകളിലുള്ളതെന്നും ആരോപണമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോ?ഗിച്ചായിരുന്നു അരി കഴുകി പുതിയ ചാക്കുകളിലാക്കുന്ന പ്രവര്‍ത്തി നടത്തിയിരുന്നത്. 2000ത്തില്‍ അധികം ചാക്ക് അരി നാട്ടുകാര്‍ പിടിച്ചെടുത്തു.
പുഴുവരിച്ച നിലയില്‍ ആയിരുന്നു അരികള്‍ ചാക്കില്‍ ഉണ്ടായിരുന്നത്. അരി അരിച്ചെടുത്ത ശേഷം, അതില്‍ ഉള്ള ക്രിമി കീടങ്ങളെ വിഷം തളിച്ചാണ് നശിപ്പിക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്‌കൂളുകളിലേക്ക് വിതരണം ചെയ്യാനാണ് അരി വൃത്തിയാക്കുന്നത് എന്നും നാട്ടുകാര്‍ ആരോപിച്ചു. ഇത് സാധൂകരിക്കുന്ന സപ്ലൈകോ ഡിപ്പോക്ക് ലഭിച്ച ഉത്തരവും പുറത്തായി.