ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന് കോടതിയുടെ സ്റ്റേ. ഒബിസി സംവരണ പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുന്‍പ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന് 10 ശതമാനം സംവരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയതില്‍ ചില വിഭാ?ഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി നല്‍കിയത്. ഒബിസി പട്ടിക വിപുലീകരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് ഹൈക്കോടതി പറഞ്ഞു.