ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കില്ല എന്ന് ഫ്ളൈ ദുബായ്
യു എ ഇ യാത്ര വിലക്ക് നീക്കി എങ്കിലും. ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്കുമുന്‍പില്‍ വാതിലടച്ച് ഫ്ളൈ ദുബൈ. ഇളവുകള്‍ ഉണ്ട് എങ്കിലും ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയ്ക്കു പുറമെ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍നിന്നും നാട്ടുകാര്‍ക്കു വേണ്ടിയുള്ള സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഫ്ളൈ ദുബൈ അറിയിച്ചു. അതേസമയം, ട്രാന്‍സിറ്റ് യാത്രക്കാരെ സ്വീകരിക്കും. മാസങ്ങള്‍ നീണ്ട വിലക്കിനുശേഷം കഴിഞ്ഞ ദിവസം ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍നിന്നുള്ളവരുടെ യാത്രാവിലക്കില്‍ യുഎഇ ഇളവ് വരുത്തിയിരുന്നു. യുഎഇ റെസിഡന്റ് വിസയുള്ളവര്‍ക്കാണ് യുഎഇ പ്രവേശനം അനുവദിച്ചത്. ഇതിനു പിറകെ യുഎഇ വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഫ്‌ളൈ ദുബൈ അല്ലാത്ത വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം ദുബൈ, ഷാര്‍ജ എന്നിവക്ക് പുറമെ അബൂദബി വിമാനത്താവളത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ശനിയാഴ്ച മുതല്‍ ഭാഗീകമായി പുനരാരംഭിക്കും. യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിന്‍വലിച്ചെങ്കിലും അബൂദബിയിലേക്ക് സര്‍വീസ് തുടങ്ങിയിരുന്നില്ല. ആഗസ്റ്റ് പത്ത് മുതല്‍ തുടങ്ങുമെന്നായിരുന്നു എയര്‍ഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്. എന്നാല്‍, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡല്‍ഹി എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസ് ശനിയാഴ്ചക്കും തിങ്കളാഴ്ചക്കുമിടയില്‍ തുടങ്ങുമെന്ന് ഇത്തിഹാദ് വ്യക്തമാക്കി. ആഗസ്റ്റ് പത്ത് മുതല്‍ മറ്റ് നഗരങ്ങളില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കും.