വിസ്മയയുടെ മരണം ; ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

വിവാദമായ വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിനെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമെന്ന് വിസ്മയയുടെ കുടുംബം പ്രതികരിച്ചു. സ്ത്രീധനക്കേസില്‍ ഒരു ജീവനക്കാരനെ ഗതാഗതവകുപ്പില്‍ നിന്ന് പിരിച്ചുവിടുന്നത് ആദ്യമായാണ്.അറസ്റ്റിലായ കിരണ്‍ കുമാറിനെതിരെ ഗാര്‍ഹിക പീഡനം, സ്?ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ പ്രകാരം? കേസ്? എടുത്തിട്ടുണ്ട്. ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ ഗാര്‍ഹിക പീഡനത്തിനിരയായതായും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.വിസ്മയയുടെ ആത്മഹത്യയെത്തുടര്‍ന്ന് കിരണിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സര്‍വീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്‌പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.