രാജ്യത്ത് ജോണ്‍സണ്‍ & ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി

ജോണ്‍സണ്‍ & ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി. അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ആണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത് .ഇതോടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച അഞ്ചാമത്തെ വാക്‌സിനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

അടിയന്തര ഉപയോഗത്തിലുള്ള അനുമതിക്കായി വ്യാഴാഴ്ചയാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ അപേക്ഷ നല്‍കിയത്.ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ- കമ്പനിയുമാണ് ഇന്ത്യയില്‍ വിതരണക്കരാര്‍. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്കുശേഷം ഒറ്റ ഡോസ് വാക്സിന് 85 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി പറഞ്ഞു. വാക്സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ പൂര്‍ണ പ്രതിരോധശേഷി കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.