യൂറോപ്പ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് സണ്‍ഡേ സ്‌കൂള്‍ ജെ.എസ്.വി.ബി.എസിന് ഒരുങ്ങുന്നു

വിയന്ന: യുറോപ്പ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ വിയന്ന സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വച്ചു ആഗസ്റ്റ് 12,13,14 തിയതികളിലായി 4 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കായി വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (JSVBS) നടത്തും. ഓണ്‍ലൈന്‍ വഴിയായി ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ദൈവവചനങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസ്സുകളിലൂടെയും ആക്ഷന്‍സോങ്ങുകളിലൂടെയും മറ്റും നല്‍കുക എന്നതാണു ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
https://forms.gle/RbEN1kNjGW3G2hG67