ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തു ; എം വി ഡിയുടെ പേജില്‍ ആരാധകരുടെ പൊങ്കാല

പ്രമുഖ വാന്‍ ലൈഫ് വ്‌ളോഗര്‍ സഹോദരന്മാരായ ഇ-ബുള്‍ ജെറ്റിലെ (E-Bull Jet) എബിനെയും ലിബിനെയും പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ എം വി ഡിയുടെയും കേരളാ പോലീസിന്റെയും ഫേസ്ബുക്ക് പേജുകളില്‍ ആരാധകരുടെ പൊങ്കാല. കണ്ണുര്‍ RTO നല്‍കിയ പരാതിയെ തുടര്‍ന്ന് വ്‌ളോഗര്‍ സഹോദരന്മാര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്. അറസ്റ്റ് ചെയ്ത എബിനെയും ലിബിനെയും കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതി പരസരിത്തും സഹോദരങ്ങള്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കള്ളക്കേസിലാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്ന് സഹോദരന്മാര്‍ മാധ്യമങ്ങളോടായി അറിയിച്ചു. നിയമവിരുദ്ധമായി ഇ-ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ കാരവന്‍ രൂപമാറ്റം ചെയ്യുകയും വാഹന നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി നെപ്പോളിയന്‍ എന്ന് എബിന്റെയും ലിബിന്റെയും കാരവന്‍ പിടിച്ചെടുത്തിരുന്നു. ഇത് പിന്നാലെ ഇന്ന് RT ഓഫീസിലെത്തിയപ്പോഴാണ് സംഭവങ്ങള്‍ തുടക്കം.

യുവാക്കളും RTO യും തമ്മില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. അതിനിടെ എബിന്‍ പൊട്ടിക്കരഞ്ഞ് ഇന്‍സ്റ്റഗ്രാം ലൈവിലെത്തുകയും ചെയ്തു. ഇരുവരയും കൂടാതെ പൊലീസ് അവിടെ ഉണ്ടായിരുന്ന ഇരുപതോളം ആരാധകരെയും അറസ്റ്റ് ചെയ്തു. പൊലീസ് ബലമായിട്ടാണ് വ്‌ളോഗര്‍ സഹോദരന്മാരെ പിടിച്ച് വലിച്ച് പൊലീസിന്റെ വാഹനത്തിനുള്ളില്‍ കയറ്റിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു. സഹോദരന്മാരുടെ അറസ്റ്റില്‍ പ്രതിഷോധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ തോതിലാണ് പ്രതിഷേധം ഉയരുന്നത്. #SaveEBullJet ഹാഷ്ടാഗില്‍ നിരവധി പേരാണ് സഹോദരന്മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. എം വി ഡിയുടെയും കേരളാ പോലീസിന്റെയും പേജില്‍ മുഴുവന്‍ കമന്റുകളില്‍ #SaveEBullJet എന്ന കമന്റ് ആണ്.

ഫോഴ്‌സിന്റെ ട്രവലര്‍ മോഡിഫൈ ചെയ്ത് മിനി കാരവാന്‍ മോഡലിലാക്കി പെയിന്റും സ്റ്റിക്കറിങ്ങും മാറ്റിയാണ്. വ്‌ളോഗര്‍മാരായ Ebull Jet സഹോദരന്‍മാര്‍ ഉപയോഗിച്ചിരുന്നത്. ഇത് കണ്ണൂരില്‍ മോട്ടോര്‍വാഹന വകുപ്പ് അവരുടെ വാഹനം കസ്റ്റഡിയിലെടുക്കാനും പിന്നീടത് വിവാദങ്ങളിലേക്ക് എത്തിക്കാനും കാരണമായത്. കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ വാഹനം മോഡിഫൈ ചെയ്യുക പരിമിതമായി മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളിലൊന്നാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാല്‍ കേരളത്തില്‍ നിലവിലുള്ള മോട്ടോര്‍ വാഹന നിയമങ്ങള്‍ തന്നെയാണ്. എന്നാല്‍ വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമാണെങ്കിലും, മോഡിഫൈ ചെയ്യാന്‍ വേണ്ടുന്ന എല്ലാ സാധനങ്ങളും ഇപ്പോള്‍ ഓട്ടോ മൊബൈല്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അവയെല്ലാം യഥേഷ്ടം വിറ്റു പോകുന്നുമുണ്ട്.ഓട്ടോ മൊബൈല്‍ വിപണിയിലെ പ്രധാന വരുമാനങ്ങളിലുമൊന്നാണ് ഇത്. സര്‍ക്കാര്‍ അനുവാദത്തോടെയാണ് ഈ ബിസിനസ്സ് പൊടിപൊടിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.