വീട്ടുകാരെ എതിര്‍ത്ത് വിവാഹം ; പിറ്റേ ദിവസം ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു
വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ ഭാര്യയെ ഭര്‍ത്താവ് തീവച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം.കഴിഞ്ഞ ദിവസമാണ് മധുര ആവണിയാപൂരം റിംഗ്‌റോഡിന് സമീപം കുറ്റിക്കാട്ടില്‍ നിന്നും കത്തിക്കരിഞ്ഞ രീതിയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇത് 21 വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ഗ്ലാഡിസ് റാണിയുടെതാണെന്ന് പൊലീസ് തിരിച്ചരിഞ്ഞു. സംഭവത്തില്‍ ഒരു സ്വകാര്യ നിര്‍മ്മാണ കമ്പനിയിലെ എഞ്ചിനീയറായ എസ്. ജ്യോതി മണിയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബക്കാര്‍ എതിര്‍ത്തിട്ടും പൊലീസ് സംരക്ഷണത്തില്‍ ജ്യോതി മണിയും, ഗ്ലാഡിസ് റാണിയും വിവാഹിതരായത്. ഇവര്‍ വീട്ടുകാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് സമയനെല്ലൂര്‍ ഓള്‍ വുമണ്‍ പൊവീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.
വിവാഹത്തിന് ശേഷം പൊലീസ് ഇരുവീട്ടുകാരെയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പുതുദമ്പതികള്‍ റാണിയുടെ ഷോലവണ്ടത്തെ വീട്ടില്‍ താമസിച്ചു. ബുധനാഴ്ച രാവിലെ ഇരുവരും പഠിച്ച കോളേജില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എന്ന് പറഞ്ഞ് ഇരുവരും ഇറങ്ങി. എന്നാല്‍ ഇവര്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ ഷോലവണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ജ്യോതി മണിയെ പിടികൂടി. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഡഗ്ലസിനെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം കത്തിച്ചു എന്ന് സമ്മതിച്ചത്. എന്നാല്‍ എന്താണ് കൊലപാതക കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല എന്ന് പോലീസ് പറയുന്നു.