ഹെയ്തിയില്‍ ശക്തമായ ഭൂചലനം , സുനാമി മുന്നറിയിപ്പ്

ഹെയ്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരയില്‍ നിന്നും 160 കിലോമീറ്റര്‍ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഹെയ്തിയിലെ സ്‌കൂളുകളും വീടുകളും ഭൂചലനത്തില്‍ തകര്‍ന്നതായി സാക്ഷികള്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പ്രദേശത്തുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ലോസ് ഏഞ്ചല്‍സിലെ സൌത്ത് വെസ്റ്റേണ്‍ ടൌണില്‍ ശനിയാഴ്ച ഒരു ചടങ്ങ് നടക്കുകയായിരുന്ന ക്രിസ്ത്യന്‍ പള്ളിയും തകര്‍ന്ന കെട്ടിടത്തില്‍ ഉള്‍പ്പെടും. തിരമാല 10 അടിക്ക് മുകളില്‍ ഉയര്‍ന്നേക്കുമെന്ന് യുഎസ്ജിഎസ് പറഞ്ഞു. പോര്‍ട്ട് ഓ പ്രിന്‍സിന് സമീപത്തെ നഗരങ്ങളില്‍ 2010 ലുണ്ടായ ഭൂചലനത്തില്‍ രണ്ട ലക്ഷത്തിലേറെ പേര്‍ മരിച്ചിരുന്നു. മൂന്ന് ലക്ഷം പേര്‍ക്ക് പരിക്കേറ്റു. ഹെയ്ത്തിയിലെ പത്തുലക്ഷത്തോളം പേര്‍ക്കാണ് വീടില്ലാതായത്.