എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ
എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കോവിഡ് പോരാളികള്‍ക്ക് പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. ടോക്യോ ഒളിംപിക്‌സിലെ മെഡല്‍ ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഏറെ ‘ഗൗരവമേറിയ’ ഈ അവസരത്തില്‍ ഇന്ത്യയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുവെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ടോക്കിയോയില്‍ അടുത്തിടെ സമാപിച്ച ഒളിംപിക്‌സില്‍ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ ഒളിമ്പിക് സംഘത്തെ പ്രധാനമന്ത്രി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാസംസ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ‘ലോകത്തിന് പ്രചോദനമാകുന്ന ജനതയുടെ ഇഷ്ടത്തെ മാനിക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രതിബദ്ധതയാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് കാരണം’- ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. മഹാത്മാഗാന്ധിയുടെ സത്യത്തിന്റെയും അഹിംസയുടെയും സന്ദേശത്താല്‍ നയിക്കപ്പെട്ട രാജ്യമാണ് ഇന്ത്യയെന്നും ബൈഡന്‍ പറഞ്ഞു. 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് ബൈഡന്‍ ഇന്ത്യയ്ക്ക് ആശംസ നേര്‍ന്നത്. ‘വര്‍ഷങ്ങളായി, നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം, നാല് ദശലക്ഷത്തിലധികം ഇന്ത്യന്‍-അമേരിക്കക്കാരുടെ ഊര്‍ജ്ജസ്വലമായ സമൂഹം ഉള്‍പ്പെടെ, ഞങ്ങള്‍ പങ്കാളിത്തം നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു,’ പ്രസ്താവനയില്‍ ബൈഡന്‍ പറയുന്നു.
ഇത്തവണത്തേത് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ എട്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ്. ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ശേഷം രാവിലെ 7.30 ഓടെയാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്. 2014 ല്‍ പ്രധാനമന്ത്രി തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും തന്റെ സര്‍ക്കാരിന്റെ നയങ്ങളും കാഴ്ചപ്പാടും വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനുശേഷം, എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി സമാനമായ രീതി പിന്തുടര്‍ന്നു, കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ പുരോഗതി റിപ്പോര്‍ട്ടുകളും അടുത്ത വര്‍ഷത്തേക്കുള്ള മുന്നോട്ടുള്ള വഴികളും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി മോദി രാജ്യത്തിന് വേണ്ടി ചില സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ച സന്ദര്‍ഭം കൂടിയാണ് ഓരോ സ്വാതന്ത്ര്യദിന പ്രസംഗങ്ങളും.