ഇന്‍സ്റ്റാഗ്രാം പ്രണയം ; വിദ്യാര്‍ത്ഥിനിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്നു
ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായി പിന്നീട് കൊലപാതകത്തില്‍ കലാശിച്ച വാര്‍ത്ത മലയാളികള്‍ മറന്നു കാണാന്‍ വഴിയില്ല. സമാനമായ ഒരു വാര്‍ത്തയാണ് ആന്ധ്രയില്‍ നിന്നും ഇപ്പോള്‍ വരുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്നു. സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിനി രമ്യശ്രീ (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ശശികൃഷ്ണ (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച, കാകനി റോഡില്‍കൂടി രമ്യശ്രീ നടക്കുമ്പോള്‍ ശശികൃഷ്ണ ബൈക്കിലെത്തി കയറാന്‍ ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചപ്പോള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് രമ്യശ്രീയുടെ കഴുത്തിലും വയറിലും തുടരെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആറു മാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശശികൃഷ്ണ, ഓട്ടമൊബൈല്‍ കടയിലാണ് ജോലിചെയ്തിരുന്നത്. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അടുത്തിടെ ശശികൃഷ്ണ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. പെണ്‍കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശശികൃഷ്ണയും ശ്രമിച്ചിരുന്നു.
Engineering 3rd year student Ramya stabbed to death in broad daylight in #Guntur #AndhraPradesh by 22-year-old school dropout who she reportedly met on Instagram six months ago; bystanders who saw girl being assaulted could have stopped murder #GunturGirlStabbed @ndtv @ndtvindia pic.twitter.com/pCbFgQ2Qg1
— Uma Sudhir (@umasudhir) August 16, 2021