ഏറെക്കാലത്തിനു ശേഷം ടെലിവിഷനില്‍ മനസ് തുറന്നു നയന്‍ താര
സിനിമകളില്‍ അഭിനയിക്കും എങ്കിലും ടെലിവിഷനില്‍ അങ്ങനെ കാണുവാന്‍ കഴിയുന്ന മുഖമല്ല സൗത്ത് സൂപ്പര്‍ ഹീറോയിന്‍ നയന്‍ താരയുടേത്. സിനിമയില്‍ സജീവമാണെങ്കിലും ടെലിവിഷന്‍ അഭിമുഖങ്ങളില്‍ അപൂര്‍വമായി മാത്രമേ നയന്‍താര പ്രത്യക്ഷപ്പെടാറുള്ളൂ. സിനിമാ പ്രമോഷന്‍ പരിപാടികളില്‍ നിന്നുപേലും താരം വിട്ടുനില്‍ക്കാറാണ് പതിവ്. എന്നാല്‍ ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം താരം മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടി വി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തില്‍ കുടംബാംഗങ്ങളെ കുറിച്ചും കാമുകന്‍ വിഘ്‌നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയന്‍സ് പറയുന്നുണ്ട്.
വിഘ്‌നേഷ് ശിവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണം. ‘വിരലോട് ഉയിര്‍ കൂട കോര്‍ത്ത്,’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷമായിരുന്നു വിവാഹനിശ്ചയ വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ നിശ്ചയം കഴിഞ്ഞുവെന്ന നയന്‍സ് തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരേയും അറിയിച്ച് കൊണ്ട് ഗംഭീരമായിട്ടാകും നടത്തുകയെന്നും നയന്‍സ് കൂട്ടിച്ചേര്‍ത്തു. കൂടാതെ വിഘ്‌നേഷിന്റെ നല്ലഗുണങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. ഒരു കാര്യത്തിനും അദ്ദേഹത്തിനോട് തനിക്ക് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നിട്ടില്ല. വീട്ടുകാരേയും നല്ല രീതിയില്‍ സംരക്ഷിക്കുന്ന ആളാണ്. അങ്ങനെയുള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടുക എന്നത് തനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്’- നയന്‍താര പറയുന്നു’.
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താര പിന്നീട തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാവുകയായിരുന്നു. സിനിമയില്‍ തിളങ്ങി നിക്കുമ്പോള്‍ നിരവധി വിവാദങ്ങളും താരത്തെ തേടി എത്തിയിരുന്നു. ചിമ്പു , പ്രഭുദേവ എന്നിവരുമായിട്ടുള്ള പ്രണയബന്ധം ഏറെ നാള്‍ സിനിമാ മാസികകള്‍ ആഘോഷിച്ച ഒന്നായിരുന്നു. പ്രഭുദേവയുമായി തെറ്റി പിരിഞ്ഞ ശേഷം 2011 ല്‍ സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു. തുടര്‍ന്ന് 2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് ബ്രേക്ക് എടുത്ത നയന്‍താര തിരിച്ചു വന്നത് 2015 ല്‍ വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്‌നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.