ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ പ്രതി ഒളിവില്‍
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ പ്രതി ഒളിവില്‍. തൊടുപുഴ സ്വദേശി സനീഷ് ആണ് ഒളിവില്‍ പോയത്. ഇയാള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തി. വിദേശത്തും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. അശ്ലീല വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയില്‍ പറയുന്നു. സനീഷിന്റെ കൂട്ടാളി നെയ്യാറ്റിന്‍കരയിലെ അഭിഭാഷകയ്ക്കുമെതിരെ യുവതികള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തില്‍ സനീഷ് മാത്രമല്ല, ഈ അഭിഭാഷകയും പ്രധാന കണ്ണിയാണ്. ഇവര്‍ക്ക് ചില രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെന്നാണ് സൂചന. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഏകദേശം 17 ഓളം യുവതികളുടെ അശ്ലീല ദൃശ്യങ്ങളാണ് ജയേഷ് എന്ന വ്യക്തിക്ക് അഭിഭാഷക അയച്ച് കൊടുത്തത്. ഇതോടെയാണ് സംഭവം പുറത്ത് വന്നത്. എറണാകുളം വൈറ്റിലയില്‍ റോയല്‍ ഗാര്‍മെന്റ്‌സ് എന്നൊരു സ്ഥാപനം പ്രതിയായ സനീഷ് നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നത്. സനീഷിന്റെ കൂട്ടാളിയായ അഭിഭാഷകയ്ക്ക് വരുന്ന വിവാഹ മോചന കേസുകളിലെ യുവതികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്.
വിവാഹ മോചനത്തിനായി വരുന്ന യുവതികളോട് വിദേശത്തും റെയില്‍വേയിലും ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കില്‍ സനീഷിനെ സമീപിക്കുവെന്ന് അറിയിക്കുകയും ഓയിന്‍ഡ് സന്ദേശിന് അടുക്കല്‍ എത്തിക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തില്‍ പണം ആവശ്യപ്പെടുകയും, പിന്നീട് ഇവരുടെ പാസ്സ്‌പോര്‍ട്ടുകള്‍ പ്രതികള്‍ കൈവശപ്പെടുത്തുകയും. മൂന്നും നാലും ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കി കഴിഞ്ഞാല്‍ പിന്നീട് വിവിളിച്ച് വരുത്തി മയക്ക് മരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. അശ്ലീല ദൃശ്യങ്ങളും പകര്‍ത്തും. തട്ടിപ്പ് മനസിലാക്കി പണം തിരിച്ച് ചോദിച്ചാല്‍ ദൃശ്യങ്ങള്‍ കട്ടി ഭീഷണിപ്പെടുത്തുന്നതായിരുന്നു പ്രതികള്‍ ചെയ്തുവന്ന രീതി.